ബാലസംഘം കാർണിവൽ
പാട്ടും കളിയുമായ് കുട്ടിക്കൂട്ടം ഒത്തുകൂടി

ബാലസംഘം സ്ഥാപിത ദിനത്തിന്റെ ഭാഗമായി കോട്ടൂളി മേഖല സംഘടിപ്പിച്ച കുട്ടികളുടെ കാര്‍ണിവലിലെ കളികളില്‍ നിന്ന്
കോഴിക്കോട്
വെറുപ്പിനും സങ്കുചിത താൽപ്പര്യത്തിനും മതവർഗീയതയ്‌ക്കും അന്ധവിശ്വാസത്തിനും നാളെയുടെ ലോകത്ത് ഒരിടവുമുണ്ടാകില്ല എന്ന് വിളിച്ചറിയിച്ച് പാട്ടും കളിയുമായ് കുട്ടിക്കൂട്ടം ഒത്തുകൂടി. ബാലസംഘം സ്ഥാപിത ദിനത്തിന്റെ ഭാഗമായി ഞായറാഴ്‌ച ജില്ലയിലെ 264 മേഖലാകേന്ദ്രങ്ങളിൽ കാർണിവലുകൾ നടത്തി. ‘സന്തുഷ്ട ബാല്യം അഭിമാന കേരളം’ മുദ്രാവാക്യമുയർത്തിയാണ് മെമ്പർഷിപ് പ്രവർത്തനത്തിനും തുടക്കമിട്ടത്.
ജില്ലാതല ഉദ്ഘാടനം പയ്യോളി ഏരിയയിലെ നന്തി മേഖലയിൽ ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം പി ഗോകുൽ നിർവഹിച്ചു.
ടൗൺ ഏരിയയിലെ കോവൂരിൽ സംസ്ഥാന ജോയിന്റ് കൺവീനർ മീര ദർശകും കുന്നമംഗലം ഏരിയയിലെ ചാത്തമംഗലത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി അഭയ് രാജും കുന്നുമ്മൽ ഏരിയയിലെ തിനൂരിൽ ജില്ലാ പ്രസിഡന്റ് ഷിയോണ പുരുഷോത്തമനും സൗത്ത് ഏരിയയിലെ പന്തീരാങ്കാവ് വെസ്റ്റിൽ സംസ്ഥാന കമ്മറ്റി അംഗം അമൃതും ഉദ്ഘാടനംചെയ്തു.











0 comments