ad
Deshabhimani

‘സഹപഥം'
അവധിക്കാല ക്യാമ്പ്

 ‘സഹപഥം' അവധിക്കാല ക്യാമ്പ് 2026 ഫറോക്ക് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സി ചന്ദ്രിക ഉദ്ഘാടനംചെയ്യുന്നു

‘സഹപഥം' അവധിക്കാല ക്യാമ്പ് 2026 ഫറോക്ക് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സി ചന്ദ്രിക ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 05, 2026, 12:52 AM | 1 min read

കോഴിക്കോട് കുട്ടികളുടെ സൃഷ്ടിപരവും കലാപരവുമായ കഴിവുകൾ വളർത്തുന്നതിനായി സമഗ്ര ശിക്ഷാ കേരളം ബിആർസി കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ ‘സഹപഥം' അവധിക്കാല ക്യാമ്പ് 2026 ആരംഭിച്ചു. ക്യാമ്പ് ഫറോക്ക് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സി ചന്ദ്രിക ഉദ്ഘാടനംചെയ്തു. ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് സജീവൻ അരങ്ങ് മുഖ്യാതിഥിയായി. ഫറോക്ക് സബ്ജില്ലാ എഇഒ കെ ജീജ, കോഴിക്കോട് ബിപിസി സുവർണ ചന്ദ്രോത്ത്, വി പി ദാസൻ, സ്റ്റെല്ല മാർഗറ്റ്, റസിയ ഓടക്കൽ, സവിത എന്നിവർ സംസാരിച്ചു. വിഭിന്നശേഷിക്കാരായ കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനുവേണ്ടി സംഗീതം, ഡ്രോയിങ്, ക്രാഫ്റ്റ്, സ്പോർട്സ്, സൂംബ ഡാൻസ്, വീഡിയോ എഡിറ്റിങ്‌ തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home