ad
Deshabhimani

മാനദണ്ഡ വിരുദ്ധ സ്ഥലംമാറ്റത്തിൽ പ്രതിഷേധം

മാനദണ്ഡ വിരുദ്ധ സ്ഥലംമാറ്റത്തിൽ  പ്രതിഷേധിച്ച് മെ‍ഡിക്കല്‍ കോളേജ് ക്യാമ്പസില്‍ എൻജിഒ യൂണിയൻ നടത്തിയ പ്രകടനം

മാനദണ്ഡ വിരുദ്ധ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് മെ‍ഡിക്കല്‍ കോളേജ് ക്യാമ്പസില്‍ എൻജിഒ യൂണിയൻ നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on May 19, 2026, 02:02 AM | 1 min read

കോഴിക്കോട് ​ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ അട്ടിമറിച്ച് ജീവനക്കാരെ രാഷ്ട്രീയപ്രേരിതമായി സ്ഥലംമാറ്റുന്നതിനെതിരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് ക്യാമ്പസിലേക്ക്‌ പ്രകടനമായി എത്തിയ ജീവനക്കാരെ പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എം ദൈത്യേന്ദ്രകുമാർ അഭിവാദ്യം ചെയ്തു. ജില്ലയിൽ സഹകരണ, വിദ്യാഭ്യാസ, ഇഎസ്‌ഐ തുടങ്ങിയ വകുപ്പുകളിൽ നടന്ന അന്യായ സ്ഥലംമാറ്റങ്ങളിൽ എൻജിഒ യൂണിയനും കെജിഒഎയും പ്രതിഷേധം തുടരുന്നതിനിടെയാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നും ജീവനക്കാരെ കാസർകോട്‌, പത്തനംതിട്ട ജില്ലകളിലേക്ക്‌ സ്ഥലംമാറ്റി ഉത്തരവ് ഇറക്കിയത്. സ്ഥലംമാറ്റങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ വകുപ്പ് മേധാവികൾ തയ്യാറാകണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം ഹംസ കണ്ണാട്ടിലിനെയും ജില്ലാ സെക്രട്ടറിയറ്റംഗം പി സജുവിനെയും ജില്ല വിട്ട് സ്ഥലം മാറ്റിയതിൽ ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധം രേഖപ്പെടുത്തി. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയാൽ ജീവനക്കാരെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുമെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home