ആഫ്രിക്കൻ ഒച്ചുകളെ തുരത്താൻ കൈകോർത്ത് തിരുവമ്പാടി

തിരുവമ്പാടിയിൽ ആഫ്രിക്കൻ ഒച്ച് നശിപ്പിക്കൽ യജ്ഞം പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനംചെയ്യുന്നു
തിരുവമ്പാടി തിരുവമ്പാടി അങ്ങാടിയുടെ പരിസരങ്ങളിൽ കൃഷിക്കും ആരോഗ്യത്തിനും ഭീഷണിയായിമാറിയ ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങി. ചാക്കുകളിൽ ശേഖരിച്ച ഒച്ചുകളെ ജൈവ കീടനാശിനി തളിച്ച് കൊന്നതിനുശേഷം ഉപ്പുവിതറി കുഴിച്ചുമൂടി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ഒച്ചുനശീകരണ പരിപാടിയും ബോധവൽക്കരണവും പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് പി ആർ അജിത അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ മനോജ് സെബാസ്റ്റ്യൻ, പി എ ഫിറോസ് ഖാൻ, അംഗങ്ങളായ ബിജു എണ്ണാർമണ്ണിൽ, മിറിയാമ്മ ബാബു, സ്മിത ബാബു, പ്രീതി രാജീവ്, സജ്ന മുഹമ്മദലി, അസി. സെക്രട്ടറി ബൈജു തോമസ്, കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ റംല ചോലക്കൽ എന്നിവർ സംസാരിച്ചു. തിരുവമ്പാടി റോട്ടറി ക്ലബ്, ജെസിഐ, ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റി, ടീംസ് ഓഫ് നെല്ലാനിച്ചാൽ സെൽഫ് ഹെൽപ്പ് ഗ്രൂപ്പ്, ടിഡിആർഎഫ്, സൗപർണിക ക്ലബ്, സീനിയർ ചേമ്പർ, വൈറ്റ് ഗാഡ്, വ്യാപാരി വ്യവസായി യൂത്ത് വിങ് എന്നീ സംഘടനകൾ ഒച്ച് നശീകരണത്തിന് നേതൃത്വം നൽകി.










0 comments