ad
Deshabhimani

വിരമിച്ചവർക്ക്‌ യാത്രയയപ്പ്‌ നൽകി

സർവീസിൽനിന്ന് വിരമിച്ചവർക്ക്‌ യാത്രയയപ്പ്‌ നൽകാൻ കെജിഒഎ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ് ജയമോഹൻ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 09, 2026, 01:44 AM | 1 min read

കൊല്ലം

​സർവീസിൽനിന്ന് വിരമിച്ച കെജിഒഎ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. എസ് ആർ മോഹനചന്ദ്രൻ, മുൻ ജില്ലാ വൈസ് പ്രസിഡന്റ് എസ് ബിജി ദാസ്, മുൻ ജില്ലാ കമ്മിറ്റി അംഗം ടി ദിലീപ് എന്നിവർക്ക് യാത്രയയപ്പ് നൽകി. ജില്ലാ കമ്മിറ്റി നടത്തിയ യോഗം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ് ജയമോഹൻ ഉദ്‌ഘാടനംചെയ്തു. അന്യായമായ സ്ഥലംമാറ്റത്തിലൂടെ ജീവനക്കാരുടെ മനോവീര്യം തകർത്ത്‌ സംഘടനകളെ ഇല്ലാതാക്കാമെന്നത്‌ സർക്കാരിന്റെ വ്യാമോഹമാണെന്ന് അദ്ദേഹം പറഞ്ഞു. കെജിഒഎ ഹാളിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ അജി അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എം എൻ ശരത്ചന്ദ്ര ലാൽ ഉപഹാരം നൽകി. സംസ്ഥാന ട്രഷറർ എ ബിന്ദു, ജില്ലാ സെക്രട്ടറി എ ആർ രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗം എൽ മിനിമോൾ, ജില്ലാ ജോയിന്റ് സെക്രട്ടറി എം പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു.​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home