ad
Deshabhimani

"ജനനായകനെ' ആഘോഷമാക്കി ആരാധകർ

വിജയ് നായകനായ ജനനായകൻ സിനിമയുടെ ആദ്യ പ്രദർശനം കണ്ട ശേഷം കടപ്പാക്കട ധന്യ രമ്യ തിയറ്ററിനു മുന്നിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന ആരാധകർ
വെബ് ഡെസ്ക്

Published on Jul 24, 2026, 01:30 AM | 1 min read

കൊല്ലം

കാത്തിരിപ്പിനൊടുവില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ നായകനായ "ജനനായകനെ' വരവേറ്റ് ആരാധകര്‍. തമിഴ്‌നാട്ടിലും കേരളത്തിലും റിലീസ് ദിനം ആരാധകർ ഉത്സവമാക്കി. ജില്ലയിലെ പ്രധാന തിയറ്ററുകളിലെല്ലാം പ്രത്യേക ഫാൻസ്‌ ഷോ ഒരുക്കി. പുലർച്ചെ മുതൽ തന്നെ പാട്ടും മേളവുമായി തിയറ്റർ പൂരപ്പറമ്പായി. വിജയ്‌യുടെ ഫ്ലക്സിലും കട്ടൗട്ടുകളിലും പാലഭിഷേകവും പുഷ്പാര്‍ച്ചനയും നടത്തി. ജനുവരിയിൽ പുറത്തിറങ്ങാനിരുന്ന ചിത്രം സെന്‍സര്‍ വിവാദത്തില്‍ കുരുങ്ങി ആറുമാസത്തിനുശേഷമാണ് റിലീസ് ചെയ്യുന്നത്. വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ വികാരഭരിതരായാണ് ആരാധകർ തിയറ്റര്‍വിട്ടത്. രാവിലെ ആറിനുതുടങ്ങിയ ആദ്യ പ്രദര്‍ശനം മുതൽ തിയറ്റർ നിറഞ്ഞുകവിഞ്ഞു. നഗരത്തിലെ പല തിയറ്ററുകളിലും ഹ‍ൗസ്‌ഫുൾ ഷോകളുമായാണ്‌ ആദ്യദിനം "ജനനായകനെ' നാട്‌ വരവേറ്റത്‌. ധന്യ തിയറ്ററിൽ ആരാധക സംഘത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇവിടെ മാത്രം 12 ഷോ ആദ്യദിനം ക്രമീകരിച്ചിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home