Deshabhimani

37.5 കോടി രൂപയുടെ 
ഭരണാനുമതി

ഉയരും മൾട്ടിപ്ലക്സ് സിനി കോംപ്ലക്സ്

നെടുവത്തൂരിൽ മൾട്ടിപ്ലക്സ് 
സിനി കോംപ്ലക്സ് നിർമിക്കുന്ന സ്ഥലം

നെടുവത്തൂരിൽ മൾട്ടിപ്ലക്സ് 
സിനി കോംപ്ലക്സ് നിർമിക്കുന്ന സ്ഥലം

avatar
എ അഭിലാഷ്

Published on Feb 09, 2026, 12:32 AM | 1 min read

എഴുകോൺ

ജില്ലയിലെ ആദ്യ സർക്കാർ മൾട്ടിപ്ലക്സ് സിനി കോംപ്ലക്സ് നെടുവത്തൂരിൽ ഉയരും. അഭിനയ പ്രതിഭകളായ കൊട്ടാരക്കര ശ്രീധരൻനായരുടെയും മുരളിയുടെയും സ്മരണാർഥമുള്ള സാംസ്കാരിക കേന്ദ്രമാകും. കൊല്ലം - – തിരുമംഗലം ദേശീയപാതയ്ക്കു സമീപം നെടുവത്തൂർ കിള്ളൂരിൽ 1.2 ഏക്കർ ഭൂമിയിലാണ് തിയറ്റർ സമുച്ചയം നിർമിക്കുന്നത്. പദ്ധതിക്ക് 37.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. നവകേരളം കർമ പദ്ധതിയുടെ നാലുകോടി രൂപയും കിഫ്‌ബിയുടെ 33.5 കോടിയും ഉപയോഗിച്ചാണ് നിർമാണം. മൂന്ന് തിയറ്ററുകൾ, സാംസ്‌കാരിക പരിപാടികള്‍ക്കായി കണ്‍വന്‍ഷന്‍ സെന്റര്‍, കഫ്‌റ്റീരിയ, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ സമുച്ചയത്തിലുണ്ടാകും. ഭൂമി നിരപ്പാക്കുന്നത്‌ ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കും. സ്ഥാന ചലച്ചിത്ര വികസന കോർപറേഷനാണ് പദ്ധതി ചുമതല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home