എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

കൊല്ലം
ഫിഷറീസ് വകുപ്പിലെ അന്യായ സ്ഥലംമാറ്റ ഉത്തരവിൽ പ്രതിഷേധിച്ച് എൻജിഒ യൂണിയൻ ജില്ലാ ഫിഷറീസ് ഓഫീസിനു മുമ്പിൽ പ്രകടനവും യോഗവും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽകുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ബി സുജിത് അധ്യക്ഷനായി. സെക്രട്ടറി വി ആർ അജു, സംസ്ഥാന കമ്മിറ്റി അംഗം ആർ രമ്യ മോഹൻ, ജില്ലാ ട്രഷറർ ആർ രതീഷ് കുമാർ, ജോയിന്റ് സെക്രട്ടറിമാരായ ഖുശി ഗോപിനാഥ്, എസ് ദീപ, വൈസ് പ്രസിഡന്റ് എം എസ് ബിജു, എസ് ഷാഹിർ എന്നിവർ സംസാരിച്ചു.








0 comments