ad
Deshabhimani

വേഗതയുടെ രാജകുമാരൻ

പി കെ ജിഷ്ണുപ്രസാദ്

പി കെ ജിഷ്ണുപ്രസാദ്

avatar
എസ് അനന്തവിഷ്ണു

Published on Jun 06, 2026, 01:03 AM | 1 min read

കൊല്ലം

തോക്കിൽനിന്ന്‌ തിര പാഞ്ഞുപോകുന്ന പോലെ കണ്ണടച്ചു തുറക്കുന്ന വേഗതയിലാണ് പി കെ ജിഷ്ണുപ്രസാദ് ആൺകുട്ടികളുടെ 100 മീറ്റർ ഫിനിഷിങ് ലൈനിൽ തൊട്ടത്. പാലക്കാട് മണ്ണാർക്കാട് തെന്നാലി പൈയുണ്ട ഹൗസിൽ കൃഷ്ണകുമാറിന്റെയും മാലതിയുടേയും മകൻ പി കെ ജിഷ്ണുപ്രസാദ് അത്‌ലറ്റിക് മത്സരങ്ങളിലെ മിന്നും താരമാണ്. ഫെഡറേഷൻ അത്‌ലറ്റിക് മീറ്റിൽ 10.42 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ബിഎസ്എഫിൽ ആറുവർഷമായി കോൺസ്റ്റബിൾ ആയി ജോലി ചെയ്യുന്ന വിഷ്ണുപ്രസാദിന്റെ പ്രധാന ഇനം 200 മീറ്റർ ആണ്. ​പഞ്ചാബിൽ നടന്ന ഇന്ത്യൻ സീരീസ് ഫൈവ്‌ മീറ്റിൽ 200 മീറ്ററിൽ സ്വർണം നേടിയിരുന്നു. റാഞ്ചിയിൽ നടന്ന ദേശീയ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 20.98 സെക്കൻഡല്യ ഓടിയെത്തി വെള്ളി മെഡലും നേടി. 2025ൽ നടന്ന ഓൾ ഇന്ത്യ പൊലീസ് മീറ്റിൽ 20.74 എന്ന റെക്കോഡുമായാണ് സ്വർണം കരസ്ഥമാക്കിയത്. സംസ്ഥാന സീനിയർ അത്‌ലറ്റിക്‌ മീറ്റിലും 200 മീറ്ററിൽ ജിഷ്ണു സ്വർണം നേടിയിട്ടുണ്ട്. ​ബംഗളൂരുവിൽനടന്ന ഇന്ത്യൻ സീരീസ് വൺ മീറ്റിൽ 20.76 സെക്കൻഡിൽ നേടിയ സ്വർണക്കുതിപ്പോടെ ഏഷ്യൻ ഗെയിംസിനും യോഗ്യത നേടി. കെ സുരേന്ദ്രനാണ് ജിഷ്ണുവിന്റെ പരിശീലകൻ. മണ്ണാർക്കാട്‌ നെല്ലിപ്പുഴ ഡിഎച്ച്എസ്‌, കരിമ്പുഴ എച്ച്എസ്എസ്, അട്ടപ്പാടി ഗവ പോളിടെക്നിക് എന്നിവിടങ്ങളിലാണ് പഠനം പൂർത്തിയാക്കിയത്. ഭാര്യ അനുപമ ലോങ് ജന്പ്‌ താരമാണ്. സഹോദരങ്ങൾ: ജിതിൻ, ജിഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home