ad
Deshabhimani

പൂവിളി, പൂവിളി പൊന്നോണമായി...

ചിന്നക്കട റെയിൽവേ ഗേറ്റിന്  സമീപമുള്ള പൂവ് വിപണിയിലെ തിരക്ക്

ചിന്നക്കട റെയിൽവേ ഗേറ്റിന് സമീപമുള്ള പൂവ് വിപണിയിലെ തിരക്ക്

avatar
സ്വന്തം ലേഖിക

Published on Aug 26, 2026, 12:45 AM | 1 min read

കൊല്ലം

പൊന്നോണത്തെ വർണാഭമാക്കാൻ പൂവിളിയുമായി നാടുംനഗരവും. പൂക്കളങ്ങൾക്ക്‌ നിറമേകാൻ വിവിധ വർണങ്ങളിലുള്ള പൂക്കളുമായി പൂവിപണി നേരത്തെ ഉണർന്നു. നഗരഗ്രാമ വ്യത്യാസമില്ലാതെ ഉത്രാടപ്പാച്ചിലിൽ പൂവിപണി ഉഷാറായി. നിറത്തിലും ഇനത്തിലും സന്പന്നമായ വിപണിയിൽ തെങ്കാശി, മധുര, തോവാള, ശങ്കരൻകോവിൽ, ഡിണ്ഡിഗൽ, കോയമ്പത്തൂർ, ബംഗളൂരു, ഹൊസൂർ എന്നിവിടങ്ങളിൽ നിന്നാണ് പൂക്കളുടെ വരവ്‌. കുടുംബശ്രീക്കാരുടെ തോട്ടത്തിലെ പൂക്കളും വാങ്ങാൻ ആവശ്യക്കാർ ഏറെയായിരുന്നു. അത്തം പിറന്നത്‌ മുതൽ വിപണിയിൽ പൂക്കൾക്ക്‌ വിലയും ഉയർന്നു. വിവിധ കലാകായിക ക്ലബ്ബുകളുടെ പൂക്കള മത്സരങ്ങൾ ഏറെ നടക്കുന്ന ഉത്രാടം, തിരുവോണം നാളുകളിൽ കച്ചവടം കൂടുതൽ സജീവമാണ്‌. വില കൂടിയാലും ആവശ്യക്കാർ കൂടും വ്യാപാരികൾ പറയുന്നു. ബന്ദി, അരളി, ജമന്തി, ട്യൂബ്‌ റോസ്‌, വാടാമല്ലി എന്നിവയാണ്‌ വിപണി കൈയടക്കിയിരിക്കുന്നത്‌. വെള്ളപ്പൂക്കൾക്കാണ്‌ ഇക്കുറി ഡിമാൻഡ്‌. വെള്ള ജമന്തി, അരളി, ട്യൂബ്‌ റോസ്‌, നന്ത്യാർവട്ടം എന്നിവയ്‌ക്ക്‌ 800രൂപയാണ്‌ കിലോ വില. കഴിഞ്ഞയാഴ്‌ചവരെ 500രൂപയായിരുന്നു. മധുര, ശങ്കരൻകോവിൽ എന്നിവിടങ്ങളിൽ നിന്നെത്തുന്ന മുല്ലയ്‌ക്ക്‌ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞയാഴ്‌ചവരെ 500–600 രൂപയുണ്ടായിരുന്ന മുല്ല ഉത്രാടദിനത്തിൽ വിറ്റത്‌ 800രൂപയ്‌ക്ക്‌. എന്നാൽ, വിവാഹ മുഹൂർത്തം ഏറെയുണ്ടായിരുന്ന ശനിയാഴ്‌ച വില 2000രൂപയായിരുന്നു. ഒരു ദിവസം തന്നെ രണ്ടു നിരക്ക്‌ ഉണ്ടായതും പ്രത്യേകതയാണ്‌. ചെണ്ടുമല്ലിയുടെ മഞ്ഞ, ഓറഞ്ച് പൂക്കൾക്ക്‌ ചൊവ്വാഴ്‌ച കിലോയ്ക്ക് 140രൂപയായിരുന്നു. വാടാമല്ലി 200രൂപയ്‌ക്കുമാണ്‌ വിറ്റത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home