ad
Deshabhimani

കർശന നിയമ നടപടിക്ക്‌ റേഞ്ച്‌ അധികൃതർ

രാജാതോട്ടം വനത്തിൽ 
താൽക്കാലിക ചെക്ക്പോസ്റ്റ്

തെന്മല ഡിഎഫ്ഒ അനിൽ ആന്റണി രാജാതോട്ടം വനമേഖല സന്ദർശിക്കുന്നു

തെന്മല ഡിഎഫ്ഒ അനിൽ ആന്റണി രാജാതോട്ടം വനമേഖല സന്ദർശിക്കുന്നു

avatar
സ്വന്തം ലേഖിക

Published on Jun 17, 2026, 12:22 AM | 1 min read

കൊല്ലം

ആര്യങ്കാവ്‌ രാജാതോട്ടം റിസർവ്‌ വനത്തിനുള്ളിൽ അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെ കർശന നിയമ നടപടി എടുക്കാൻ റേഞ്ച്‌ അധികൃതർ. കഴിഞ്ഞ ആഴ്‌ച രാജാതോട്ടത്തിൽ കുരിശ്ശുമലയിൽ ട്രക്കിങ്ങിനിടെ രണ്ടുയുവാക്കളെ കാണാതായതിന്റെ പശ്ചാത്തലത്തിലാണ്‌ നടപടി. അഞ്ചാലുംമൂട്‌ സ്വദേശികളായ ജയേഷ്‌, രോഹിൽദേവ്‌ എന്നിവരെ രാത്രിയിൽ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ തമിഴ്നാട് വനമേഖലയിൽനിന്നാണ് കണ്ടെത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വനം സംരക്ഷണസമിതി അംഗങ്ങളെ നിയോഗിച്ച് പ്രവേശനമേഖലയിൽ താൽക്കാലിക ചെക്ക്പോസ്റ്റ് സ്ഥാപിക്കാൻ തീരുമാനമായി. സമിതി അംഗങ്ങൾക്ക് വേതനം, യൂണിഫോം, തിരിച്ചറിയൽ കാർഡ് എന്നിവ ലഭ്യമാക്കിയാകും നിരീക്ഷണം. തമിഴ്നാട് ഭാഗത്തുനിന്നു യാത്രക്കാർ കടക്കുന്നത് തടയാൻ ചെങ്കോട്ട ആർഎഫ്‌ഒയുടെ സഹായംതേടും. അപകടം ഒഴിവാക്കാനും അനധികൃതമായി പ്രവേശിക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുമുള്ള നടപടിയുടെ ഭാഗമായി തെന്മല ഡിഎഫ്‌ഒ അനിൽ ആന്റണി കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച്‌ നിർദേശം നൽകി. റേഞ്ച്‌ ഫോറസ്റ്റ്‌ ഓഫീസർ എസ്‌ സനോജ്‌, ഡെപ്യൂട്ടി റേഞ്ച്‌ ഫോറസ്റ്റ്‌ ഓഫീസർ എം അജയകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home