ad
Deshabhimani

എസ്‌എഫ്‌ഐ പന്തംകൊളുത്തി പ്രതിഷേധിച്ചു

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ 
പ്രതിഷേധ പ്രകടനം
വെബ് ഡെസ്ക്

Published on Jul 20, 2026, 01:20 AM | 1 min read

കൊല്ലം

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും ഡൽഹി പൊലീസ്‌ അറസ്റ്റ്‌ ചെയ്ത സോനം വാങ്‌ചുക്കിനെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി. നഗരത്തിൽ കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് ആരംഭിച്ച പ്രകടനം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ സമാപിച്ചു. പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി എസ്‌ വിഷ്ണു ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ്‌ ജ്യോതി മൈക്കിൾ അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ്‌ അസ്‍ലം ഷാജഹാൻ, അജ്മൽ മൈനാഗപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home