ad
Deshabhimani

എസ്എഫ്ഐ മാർച്ചിൽ പ്രതിഷേധമിരമ്പി

എസ്എഫ്ഐ കമീഷണർ ഓഫീസ് മാർച്ചിനിടെ സംസ്ഥാന കമ്മിറ്റി അംഗം ജ്യോതി മൈക്കിളിനെ നിലത്തു വലിച്ചിഴക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോ /എം എസ് ശ്രീധർലാൽ
വെബ് ഡെസ്ക്

Published on Sep 02, 2026, 12:50 AM | 1 min read

കൊല്ലം

കേരളത്തിലെ സർവകലാശാലകളിലെ കാവിവൽക്കരിക്കുന്നതിനെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിനെ പൊലീസ് ക്രൂരമായി നേരിട്ടതിലും,കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വൈഷ്ണവി ഉൾപ്പെടെ ഉള്ള വനിതാപ്രവർത്തകരെ ഗുരുതരമായി മർദിച്ചതിലും പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി കമീഷണർ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. നൂറു കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്ത മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. കോളേജ് ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച്‌ കമീഷണർ ഓഫീസിനു മുന്നിൽ സമാപിച്ചു. ​കമീഷണർ ഓഫീസിനു 100മീറ്റർ അകലെ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേട് മറികടന്നു പ്രവർത്തകർ കമീഷണർ ഓഫീസിനു മുന്നിലെത്തി പ്രതിഷേധിച്ചു. പ്രകോപനമില്ലാതെ പൊലീസ് പ്രവർത്തകരെ മർദിക്കാൻ ശ്രമിച്ചതും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ജ്യോതി മൈക്കിളിനു നേരെ പുരുഷ പൊലീസുകാർ പാഞ്ഞടുത്തതും പൊലീസും പ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടാക്കി. കമീഷണർ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം എസ്എഫ്ഐ ജില്ലാ സെക്രട്ടറി എസ് വിഷ്ണു ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ അസ്‌ലം ഷാജഹാൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജ്യോതി മൈക്കിൾ, അജ്മൽ കുന്നത്തൂർ, പ്രവർത്തകരായ മഹേശ്വർ, അജ്മൽ,വിഷ്ണു എന്നിവർ പങ്കെടുത്തു. കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home