ad
Deshabhimani

ദേശീയ ദുരന്തനിവാരണ സേന 
മലയോര മേഖല സന്ദർശിച്ചു

ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ തെന്മല ഡാമിലെത്തി ജീവനക്കാരോട് സംസാരിക്കുന്നു
വെബ് ഡെസ്ക്

Published on Jun 19, 2026, 12:30 AM | 1 min read

പുനലൂർ

ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ കിഴക്കൻ മലയോര മേഖല സന്ദർശിച്ചു. പ്രളയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ മുന്നിൽ കണ്ട് സ്വീകരിക്കേണ്ട മുൻകരുതലുകളും മറ്റു നടപടികളും വിലയിരുത്താനായിരുന്നു സന്ദർശനം. മുമ്പ് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ള അച്ചൻകോവിൽ, ആര്യങ്കാവ്, തെന്മല ഡാം തുടങ്ങിയ പ്രദേശങ്ങളാണ് അംഗങ്ങൾ സന്ദർശിച്ചത്. അച്ചൻകോവിലിൽ വനം വകുപ്പ് അധികൃതർക്കും നാട്ടുകാർക്കും പ്രത്യേക ക്ലാസും നൽകി. വൈകുന്നേരം തെന്മല ഡാം സന്ദർശിച്ച സംഘം അധികൃതരിൽ നിന്ന്‌ വിവരങ്ങൾ ശേഖരിച്ചു. ജില്ലാ ദുരന്തനിവാരണസേന അംഗങ്ങളും സംഘത്തിൽ ഉണ്ടായിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home