ജില്ലാ ലോട്ടറി ഓഫീസ് ഉപരോധിച്ച് തൊഴിലാളികൾ

കൊല്ലം
ലോട്ടറി ടിക്കറ്റിലെ ഇരട്ടിപ്പ് ചൂണ്ടിക്കാണിച്ചവർക്കെതിരെ നടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ച് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ (സിഐടിയു)നേതൃത്വത്തിൽ ജില്ലാ ലോട്ടറി ഓഫീസ് ഉപരോധിച്ചു. ലോട്ടറി ഏജന്റും യൂണിയൻ ജില്ലാ സെക്രട്ടറിയുമായ എസ് ബിജുവിന്റെയും മറ്റൊരു ഏജന്റായ സന്തോഷിന്റെയും ഏജൻസി ലൈസൻസ് സസ്പെൻഡ്ചെയ്ത നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. തിരുവനന്തപുരം ലോട്ടറി ഭവനിൽ ഡയറക്ടറുമായി നടന്ന ചർച്ചയിൽ തീരുമാനമാകാതെ വന്നതോടെയാണ് തൊഴിലാളികളുടെ ഉപരോധ സമരവുമായി രംഗത്തിറങ്ങിയത്. വ്യാഴം രാവിലെ എട്ടിന് തുടങ്ങിയ ഉപരോധം മണിക്കൂറുകൾ നീണ്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ടി ബി സുബൈർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ജി മുരളീധരൻ അധ്യക്ഷനായി. ഏജൻസികൾ സസ്‌പെൻഡ് ചെയ്ത നടപടി ഉടൻ പിൻവലിക്കാമെന്നും ടിക്കറ്റുകൾ ലഭ്യമാക്കുമെന്നും അധികൃതർ ഉറപ്പുനൽകിയതോടെ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ ടി ബി ജയാനന്ദൻ, ബി എസ് അഫ്സൽ, ഗിരീഷ്‌കുമാർ, എസ് അഫ്സൽ, എസ് ബിജു ഷാജി, ജെ ബിജു, ഉണ്ണിക്കൃഷ്ണൻ, സഫിയ, ഷിബു, സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.








0 comments