ad
Deshabhimani

സൈനിക സേവനത്തിനുശേഷം 
മടങ്ങിയെത്തിയ സഹപാഠിയെ സ്വീകരിച്ചു

 25 വർഷത്തെ സൈനിക സേവനത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ സഹപാഠി വേണുഗോപാലിന് 93– 94 എസ്എസ്എൽസി ബാച്ച് പൂമരം നൽകിയ 
സ്വീകരണം
വെബ് ഡെസ്ക്

Published on Jun 03, 2026, 12:26 AM | 1 min read

ചവറ

ഇരുപത്തഞ്ചുവർഷത്തെ സൈനിക സേവനത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ സഹപാഠി വേണുഗോപാലിന്‌ കോയിവിള അയ്യൻകോയിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 93–- 94 എസ്എസ്എൽസി ബാച്ച് പൂമരത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സ്വീകരണത്തിൽ പൂമരം ഭാരവാഹികളായ എസ് ആർ ഷെറിൻരാജ്, കൊച്ചുമണി, ജമാൽ, ബിജു, ലൈല, കവിത, ബിന്ദുലേഖ, റാഹിയാനത്ത്, നദീറ തുടങ്ങിയവർ പങ്കെടുത്തു. സമദർശിനി ക്ലബ്ബിന്റെയും പൊതുജനങ്ങളുടെയും നേതൃത്വത്തിൽ പുത്തൻ സങ്കേതം ജങ്‌ഷനിൽനിന്ന്‌ ബാൻഡ് മേളത്തിന്റെ അകന്പടിയോടെ വൻജനാവലി സ്വീകരിച്ചു. പഞ്ചായത്ത് അംഗം രാജീവൻ, മുൻ പഞ്ചായത്ത് അംഗം അനിൽകുമാർ, സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുത്തു. തുടർന്ന് വീട്ടിൽ നടത്തിയ സ്നേഹവിരുന്നിലും എല്ലാവരും പങ്കാളികളായി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home