ad
Deshabhimani

ജീവിതത്തിലേക്ക്‌ ഒരു നടത്തം

അഭിലാഷ്‌ പുത്തഞ്ചേരിക്ക്‌ കൊല്ലം എസ് എൻ കോളേജ് എൻഎസ്എസ്  യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ നൽകിയ  സ്വീകരണം   ​
avatar
സ്വന്തം ലേഖകൻ

Published on Jun 26, 2026, 01:23 AM | 1 min read

കൊല്ലം

കാൽനടയാത്രയുമായി കോഴിക്കോട്‌ സ്വദേശിയായ അധ്യാപകൻ. പുത്തഞ്ചേരി സ്വദേശിയായ അഭിലാഷ് പുത്തഞ്ചേരിയാണ്‌ "ജീവിതശൈലീരോഗങ്ങൾക്ക് നടത്തം ഒരു പരിഹാരമാണെന്ന' സന്ദേശവുമായി നടന്ന്‌ കൊല്ലത്തെത്തിയത്‌. "സീറോ കാർബൺ സീറോ കലാമിറ്റി' എന്ന സന്ദേശവുമായി അഭിലാഷ്‌ ശ്രീലങ്കയില്‍ സൈക്കിളിൽ പര്യടനം നടത്തിയിട്ടുണ്ട്‌. കോഴിക്കോട്‌ മൊടക്കല്ലൂരിൽ നിന്നാണ് യാത്ര ആരംഭിച്ചത്. യാത്ര ചെയ്തു വരുന്ന വഴികളിലുള്ള വിദ്യാലയങ്ങളിലും വായനശാലകളിലും ബോധവൽക്കരണ ക്ലാസുകൾ നടത്തിയാണ് മുന്നോട്ട് നീങ്ങുന്നത്. ജൂൺ അവസാനത്തോടെ യാത്ര തിരുവനന്തപുരത്ത് എത്തിച്ചേരും. മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും കണ്ട് തന്റെ നിർദേശങ്ങൾ കൈമാറും. പുത്തഞ്ചേരി സ്വദേശി വടേക്കണ്ടി വീട്ടിൽ ആണ്ടിക്കുട്ടിയുടെയും വിലാസിനിയുടെയും മകനാണ്‌. കൊല്ലം എസ്എൻ കോളേജ് എൻഎസ്‌എസിന്റെ നേതൃത്വത്തിൽ നടന്ന സ്വീകരണയോഗം നടത്തി. പ്രിൻസിപ്പൽ എസ് ലൈജു അധ്യക്ഷനായി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ പി ജെ അർച്ചന, ഡോ. എൻ ശ്രുതി, ഡോ എസ് വിഷ്ണു ഡോ. നിജു എന്നിവർ സംസാരിച്ചു ചവറ ഗവ. കോളേജിൽ നടന്ന സ്വീകരണ പരിപാടിയിൽ അഭിലാഷ് പുത്തഞ്ചേരി ബോധവൽക്കരണ സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ ഡോ. മിനി ബാബു അധ്യക്ഷയായി. എൻഎസ്എസ് പ്രോഗ്രാം ഓഫീസറന്മാരായ ജി ഗോപകുമാർ, ടി തുഷാദ് എന്നിവർ സംസാരിച്ചു. വികാസ് ലൈബ്രറി സ്വീകരണം നൽകി. ലൈബ്രറി ഭാരവാഹികളായ ആർ ഗോപിനാഥൻ നായർ, വി ബാബു രാജേന്ദ്ര ൻപിള്ള, കെ ഓമനക്കുട്ടൻ, എസ് സുധീഷ്, എസ് സുരേഷ്ബാബു, ടി ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. ​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home