ബോണസ്: കേന്ദ്ര സർക്കാർ വഞ്ചനയ്‌ക്കെതിരെ റെയിൽവേ ജീവനക്കാർ പ്രതിഷേധിച്ചു

കൊല്ലം
ബോണസ് വർധിപ്പിക്കാതെ കേന്ദ്ര സർക്കാർ നടത്തുന്ന വഞ്ചനയ്‌ക്കെതിരെ റെയിൽവേ ജീവനക്കാർ കരിദിനം ആചരിച്ചു. ഡിആർഇയു, എഐഎൽആർഎസ്‌എ, എഐഎസ്‌എംഎ എന്നിവയുടെ സംയുക്‌ത നേതൃത്വത്തിൽ കൊല്ലം സ്റ്റേഷൻ മാനേജർ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ചരക്ക്, പാസഞ്ചർ ട്രാഫിക് നിരക്ക് പലമടങ്ങ് വർധിച്ചിട്ടും ബോണസിൽ വർധനവില്ലാത്തത് തിരുത്തണം, ബോണസ് കണക്കാക്കാനുള്ള അടിസ്ഥാന ശന്പളം 7,000ൽ നിന്നും 28,440 ആയി ഉയർത്തണമെന്നും ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടു. യോഗത്തിൽ ഡിആർഇയു കൊല്ലം ബ്രാഞ്ച് സെക്രട്ടറി എം ടി സജി, പ്രസിഡന്റ് വിലാസ്, ഓൾ ഇന്ത്യ സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷൻ നേതാവ് അനീഷ് എന്നിവർ സംസാരിച്ചു.









0 comments