അപ്രഖ്യാപിത പവർകട്ട്
മെഴുകുതിരി വെളിച്ചത്തിൽ ‘ഡിന്നർ കഴിച്ച്' ഡിവൈഎഫ്ഐ പ്രതിഷേധം

പുനലൂർ
തുടർച്ചയായ വൈദ്യുത നിയന്ത്രണത്തിനും അപ്രഖ്യാപിത പവർകട്ടിനുമെതിരെ തെന്മല കെഎസ്ഇബി സെക്‌ഷൻ ഓഫീസിന് മുന്നിൽ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ. ഓഫീസിനുമുന്നിൽ ചോറും കറികളും വിളമ്പി ‘കാന്റിൽ ലൈറ്റ് ഡിന്നർ' കഴിച്ചായിരുന്നു വേറിട്ട സമരം. യുഡിഎഫ് അധികാരത്തിൽ എത്തിയതിനുശേഷമാണ് ഇത്തരത്തിൽ കടുത്ത പവർകട്ട് നേരിടേണ്ടി വരുന്നത് എന്ന് സമരക്കാർ പറഞ്ഞു. അടിക്കടിയുണ്ടാകുന്ന കറന്റ് കട്ട് ജനജീവിതത്തെയും വിദ്യാർഥികളുടെ പഠനത്തെയും ബാധിച്ചു. അധികൃതരുടെ അനാസ്ഥ അവസാനിപ്പിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. പ്രതിഷേധ സമരത്തിന് ബ്ലോക്ക് സെക്രട്ടറി അഡ്വ. എബി ഷൈനു, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ബിൻസ്മോൻ തെന്മല, മഹേഷ് സുകു, എസ് ആരോമൽ, അഖിൽ ചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ദിവ്യ ഉമേഷ്, സന്തോഷ് കുമാർ, ഡിവൈഎഫ്ഐ പ്രവർത്തകരായ വിൽസൺ, മനോജ്, അരുൺ, വിഷ്ണു എന്നിവർ നേതൃത്വം നൽകി.










0 comments