ad
Deshabhimani

അമ്മമാര്‍ക്കിടയില്‍ അജയപ്രസാദ്

പുനലൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി അജയപ്രസാദിന്  അടുക്കളമൂലയിൽ നൽകിയ സ്വീകരണം
avatar
സ്വന്തം ലേഖകന്‍

Published on Apr 03, 2026, 12:30 AM | 1 min read

പുനലൂർ

ഞങ്ങളെ പട്ടിണിക്കിടാതെ മുടങ്ങാതെ ക്ഷേമ പെൻഷനും റേഷനും നൽകുന്ന ഇടതുസർക്കാർ വീണ്ടും അധികാരത്തിൽ വരണം. അടുക്കള മൂലയിൽ എൽഡിഎഫ്‌ സ്ഥാനാർഥി സി അജയപ്രസാദിനെ സ്വീകരിക്കാൻ വന്ന അമ്മമാരുടെ കൂട്ടത്തിൽനിന്ന വിജയമ്മയുടെ വാക്കുകളാണിത് . സ്ഥാനാർഥി 10 വർഷത്തെ ക്ഷേമ, വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു. ​സ്ഥാനാർഥിക്ക് എല്ലായിടത്തും നിറയെ പരിചിത മുഖങ്ങൾ. ചെല്ലുന്നിടങ്ങളിലെല്ലാം മറയില്ലാത്ത സ്നേഹത്തോടെയാണ് അജയ പ്രസാദിനെ ജനങ്ങൾ സ്വീകരിച്ചത് . കരവാളൂർ ജങ്‌ഷനിൽനിന്ന് ആരംഭിച്ച പര്യടനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ സി ജോസ് ഉദ്ഘാടനംചെയ്തു. തുടർന്ന് 26 സ്വീകരണ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയതിനുശേഷം കുഞ്ചാണ്ടിമുക്കിൽ സമാപിച്ചു. സമാപന സമ്മേളനം സിപിഐഎം ജില്ലാ കമ്മിറ്റിഅംഗം എം എ രാജഗോപാൽ ഉദ്ഘാടനംചെയ്തു. ​തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ ബാബു പണിക്കർ, സെക്രട്ടറി ലിജു ജമാൽ, സിപിഐ എം ഏരിയ സെക്രട്ടറി പി സജി, സിപിഐ മണ്ഡലം സെക്രട്ടറി വി പി ഉണ്ണിക്കൃഷ്ണൻ, എ ആർ കുഞ്ഞുമോൻ, വി രാമചന്ദ്രൻപിള്ള, ആര്‍ ബാലചന്ദ്രന്‍ പിള്ള, എസ് എൻ രാജേഷ്, ജയചന്ദ്രൻപിള്ള, സരോജാദേവി, കെ സി അശോക്‌കുമാർ , വി എസ് പ്രവീൺകുമാർ , ബിൻസുമോൻ , ജലീൽ പുനലൂർ, ജോസഫ് മാത്യൂ, പഞ്ചായത്ത് പ്രസിഡന്റ് കെ ശരത് കുമാർ , വൈസ് പ്രസിഡന്റ് മുംതാസ് മുസ്തഫ, എം സലിം , വി രാജൻ , ജെ ഡേവിഡ്, പ്രസാദ് ഗോപി , അജയ് കെ പ്രകാശ് , എസ് രാജ് ലാൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home