Deshabhimani

ഭവന പദ്ധതിയിലേക്ക് അപേക്ഷ നൽകാനുള്ള തീയതി നീട്ടണം

പികെഎസ് നേതാക്കൾ മന്ത്രിക്ക്‌ നിവേദനം നൽകി

പികെഎസ് നേതാക്കൾ മന്ത്രി കെ എ തുളസിക്ക്‌ നിവേദനം നൽകുന്നു

പികെഎസ് നേതാക്കൾ മന്ത്രി കെ എ തുളസിക്ക്‌ നിവേദനം നൽകുന്നു

വെബ് ഡെസ്ക്

Published on Nov 14, 2026, 12:50 AM | 1 min read

കൊല്ലം

പട്ടികവിഭാഗങ്ങൾക്ക് നടപ്പാക്കുന്ന ഭവന പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പട്ടികജാതി ക്ഷേമസമിതി നേതാക്കൾ മന്ത്രി കെ എ തുളസിയുമായി ചർച്ച നടത്തി. ഭവന പദ്ധതിയിലേക്ക് അപേക്ഷ നൽകാനുള്ള തീയതി നീട്ടുക, യോഗ്യത തെളിയിക്കാൻ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം നൽകണമെന്ന നിബന്ധന ഒഴിവാക്കി പദ്ധതിയുടെ ഗുണഭോക്താവായി തെരഞ്ഞെടുക്കപ്പെടുന്നവർ മാത്രം സമർപ്പിച്ചാൽ മതിയെന്ന രീതിയിൽ ഇളവ് നൽകുക, ഗുണഭോക്താക്കളുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുക, ആക്ഷേപങ്ങളും അഭിപ്രായങ്ങളും നൽകുന്നതിനുള്ള അവസരം നൽകിയതിനുശേഷം അന്തിമ ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിക്കുക, ഭൂമിയിൽ കൈവശാവകാശം ഉള്ളവരെയും പദ്ധതിക്ക് പരിഗണിക്കുക, അപേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിബന്ധനകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ പികെഎസ് നിവേദനം നൽകി. ബുദ്ധിമുട്ടുണ്ടാക്കുന്ന നിബന്ധനകൾ ഒഴിവാക്കാമെന്ന്‌ മന്ത്രി ഉറപ്പുനൽകിയതായി നേതാക്കൾ പറഞ്ഞു. പികെഎസ് സംസ്ഥാന പ്രസിഡന്റ് ശാന്തകുമാരി, സെക്രട്ടറി വണ്ടിത്തടം മധു, ഡി സുരേഷ് കുമാർ എന്നിവരാണ് മന്ത്രിയുമായി ചർച്ച നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home