ad
Deshabhimani

കാല്‍നൂറ്റാണ്ടിന്റെ വിശ്വാസ്യത

പത്തനാപുരം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ ബി ഗണേഷ് കുമാറിന് നൽകിയ സ്വീകരണം
avatar
എ ബി അൻസാർ

Published on Apr 02, 2026, 01:47 AM | 1 min read

പത്തനാപുരം

പറയുന്നത് പ്രവർത്തിക്കുകയും നടപ്പാക്കുകയും ചെയ്യുന്നയാൾ. പത്തനാപുരം മണ്ഡലത്തിന് 25 വർഷം പിന്നിടുന്ന വിശ്വാസ്യതയാണിത്. വികസനത്തിന്റെ മറുവാക്ക്‌. എൽഡിഎഫ്‌ സ്ഥാനാർഥി നാട്ടുകാരുടെ ഗണേഷ് കുമാർ പ്രചാരണത്തിൽ കുതിക്കുന്നു. മണ്ഡലത്തിന്റെ സമസ്ത മേഖലകളിലും വികസനമെത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. പ്രധാന ജലസ്രോതസ്സായ കല്ലടയാറിനു കുറുകെ ഏഴ് വലിയ പാലങ്ങൾ നിർമിച്ചാണ് നാട്ടുകാരുടെ യാത്രാദുരിതം അവസാനിപ്പിച്ചത്. കിഫ്ബിയിൽനിന്ന്‌ 98കോടി രൂപ ചെലവിട്ടാണ് പത്തനാപുരം താലൂക്ക് ആശുപത്രി കെട്ടിടം ഉയർത്തിയത്. നിരവധി ആധുനിക സൗകര്യങ്ങളുള്ള ആശുപത്രി മിനി മെഡിക്കൽ കോളേജായി പ്രവർത്തിക്കും. തലവൂർ, വെട്ടിക്കവല, പിറവന്തൂർ, പട്ടാഴി, വിളക്കുടി, പട്ടാഴി വടക്കേക്കര, മേലില വില്ലൂർ തുടങ്ങിയ പിഎച്ച്സി കേന്ദ്രങ്ങൾ ആധുനിക നിലയിലുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. മണ്ഡലത്തിലെ 12 സാമൂഹികാരോഗ്യകേന്ദ്രങ്ങൾ വിപുലവും ആധുനിക സൗകര്യത്തിലുമായി. വിളക്കുടി, മേലില, വെട്ടിക്കവല, തലവൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിനായി മഞ്ഞമൺകാല കുടിവെള്ള പദ്ധതി പ്രവർത്തനസജ്ജമായി. ഒപ്പം പൂക്കുന്നിമല, മാങ്കോട്, പത്തനാപുരം, കുരിയോട്ടുമല, കമുകിൻകോട്, ആൽത്തറമുകൾ ഉന്നതി പദ്ധതി, മാവൂർ, മേലില ഉന്നതി പദ്ധതി, പട്ടാഴി വടക്കേക്കര കാര്യറ പദ്ധതികൾ പ്രവർത്തനസജ്ജം. മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളും സ്മാർട്ടായി. അങ്കണവാടികൾ, പകൽവീടുകൾ, വൈദ്യുതി എത്തിച്ചേരാൻ കഴിയാതെ കാടിന് നടുവിൽ കിടന്ന ചെമ്പനരുവി പോലെയുള്ള പ്രദേശങ്ങൾ ഇന്ന് വികസന പാതയിലാണ്. ഫയർ സ്റ്റേഷൻ കെട്ടിടം അടക്കം പുതിയ കെട്ടിടത്തിലും ആധുനിക സൗകര്യത്തിലുമാണ് പ്രവർത്തിക്കുന്നത്. നാടിന് നൽകിയ വികസനങ്ങൾ തുടരാണ് എൽഡിഎഫ് സ്ഥാനാർഥി കെ ബി ഗണേഷ് കുമാർ വീണ്ടും ജനവിധി തേടുന്നത്. കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാലയാണ് യുഡിഎഫ് സ്ഥാനാർഥി. എൻഡിഎ സ്ഥാനാർഥിയായി ട്വന്റി ട്വന്റിയിലെ അനിൽ പിള്ളയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home