ad
Deshabhimani

ഇക്കുറിയും വേനലവധിക്കു മുമ്പ്‌ പാഠപുസ്‌തകം റെഡി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
അഖിൽ സദാശിവൻ

Published on Mar 12, 2025, 01:04 AM | 1 min read

കൊല്ലം

മധ്യവേനൽ അവധിക്കു മുമ്പേ അടുത്ത അധ്യയന വർഷത്തിലേക്കുള്ള പാഠപുസ്തക വിതരണം തുടങ്ങി. അധ്യയന വർഷം ആരംഭത്തിന്‌ 80 ദിവസം ബാക്കിനിൽക്കെയാണ്‌ ചൊവ്വാഴ്ച പുസ്തകവിതരണം ആരംഭിച്ചത്‌. ജില്ലയിൽ 24 ലക്ഷം പുസ്തകമാണ് ആവശ്യം. സ്‌കൂൾ സൈാസൈറ്റികളിലേക്ക് വിതരണം ചെയ്യേണ്ട പുസ്തകത്തിന്റെ ആദ്യ ലോഡ് കഴിഞ്ഞ ദിവസം മങ്ങാട് സ്‌കൂളിൽനിന്നു പുറപ്പെട്ടു. പാഠ്യപദ്ധതി പരിഷ്‌കരണങ്ങളുടെ ഭാഗമായി ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ എട്ടേമുക്കാൽ ലക്ഷം പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ വിതരണത്തിനെത്തിയത്. മറ്റു ക്ലാസുകളിലെ പുസ്തകങ്ങൾ രണ്ടാംഘട്ടത്തിലെത്തും. ജില്ലാബുക്ക് ഡിപ്പോയ്ക്കാണ് പുസ്തക വിതരണത്തിന്റെ നേതൃത്വം. ആദ്യഘട്ടത്തിൽ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പുസ്തകങ്ങളാണ് വിതരണം ചെയ്യുക. ഇത് പൂർത്തിയായശേഷം അൺഎയ്ഡഡ് സ്‌കൂളുകളിൽ വിതരണം നടത്തും. ജില്ലാ ബുക്ക് ഡിപ്പോയിൽനിന്ന് 292 സൊസൈറ്റിയിലേക്കാണ് പുസ്തകങ്ങൾ എത്തിക്കുന്നത്. ഇവിടെനിന്നാണ് വിവിധ സ്‌കൂളുകളിലേക്ക് പുസ്തകം വിതരണംചെയ്യുന്നത്. പാഠപുസ്തകങ്ങൾ ജില്ലാ ഹബ്ബുകളിൽ നേരത്തെ തന്നെ എത്തിത്തുടങ്ങിയിരുന്നു. കാക്കനാട്ടെ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്കാണ് (കെബിപിഎസ്) അച്ചടിച്ചുമതല. തരംതിരിക്കാനും 
വിതരണത്തിനും 
കുടുംബശ്രീ മങ്ങാട് ഗവ. സ്‌കൂളിലാണ് ഇത്തവണ പുസ്തകങ്ങൾ തരംതിരിക്കുന്നതും വിതരണം ചെയ്യുന്നതും. കുടുംബശ്രീ ജില്ലാമിഷനാണ് തരംതിരിക്കൽ, വിതരണം എന്നിവയുടെ ചുമതല. തുടർച്ചയായ അഞ്ചാം വർഷമാണ് കുടുംബശ്രീ ഈ പ്രവർത്തനം ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ തവണ 23ലക്ഷം പുസ്തകമാണ് കുടുംബശ്രീ കൈമാറിയത്. തരംതിരിക്കാൻ 10 സ്ത്രീകളും വിതരണത്തിന്‌ ആറ് യുവാക്കളുമാണ്‌ ചുമതലയുള്ളത്‌. ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട്‌ അഞ്ച്‌ വരെയാണ് തരംതിരിക്കൽ. ഈ പുസ്തകങ്ങൾ മൂന്ന് വാഹനത്തിലാക്കിയാണ് വിവിധ സൊസൈറ്റികളിൽ എത്തിക്കുന്നത്. ദിവസം 750 രൂപയാണ് ഇരു വിഭാഗക്കാർക്കും കൂലി. സൂപ്പർവൈസർക്ക് 900 രൂപയും. മെയ് 30നകം പാഠപുസ്തക വിതരണം പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാഭ്യാസവകുപ്പും കുടുംബശ്രീയും. പുസ്തകങ്ങൾ എത്രയും വേഗം സ്‌കൂളുകളിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കും. ആദ്യഘട്ട വിതരണമാണ് ആരംഭിച്ചിട്ടുള്ളതെന്ന്‌ ജില്ലാ വിദ്യാഭ്യാസ അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home