ad
Deshabhimani

ഓച്ചിറ ക്ഷേത്രത്തിലെ ഓണാഘോഷം സമാപിച്ചു

ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണ സമിതി സംഘടിപ്പിച്ച പരബ്രഹ്മ ഫെസ്റ്റിന്റെ  സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ആർ അരുൺ ബാബു നടത്തുന്നു
വെബ് ഡെസ്ക്

Published on Aug 29, 2026, 12:53 AM | 1 min read

കരുനാഗപ്പള്ളി

ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണസമിതി നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം സമാപിച്ചു. രണ്ടുദിവസമായി പടനിലത്ത് നടത്തിയ അഖിലകേരള കൈകൊട്ടിക്കളി, തിരുവാതിര മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആർ അരുൺബാബു നടത്തി. ഭരണസമിതി പ്രസിഡന്റ് രാജീവ് കടകംപള്ളിൽ അധ്യക്ഷനായി. സെക്രട്ടറി ബി എസ് വിനോദ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ആർ ഡി പത്മകുമാർ, ട്രഷറർ രാജീവ് മക്കാടം, എൻ രവി, പി കെ വിക്രമൻ, കെ പത്മകുമാർ, സി ആർ കുസുമൻ, ബി ശിവപ്രസാദ്, സി നന്ദകുമാർ, കെ പ്രതാപൻ എന്നിവർ സംസാരിച്ചു. കൈകൊട്ടിക്കളിയിൽ ഒന്നാം സ്ഥാനം കൊല്ലം നിഹാരിത സ്കൂൾ ഓഫ് ഡാൻസും രണ്ടാംസ്ഥാനം മാന്നാർ കലാത്മികയും മൂന്നാം സ്ഥാനം ആലപ്പുഴ വണ്ടാനം ദ്വാരകേശ വീരനാട്യം, മണപ്പള്ളി ദശപുഷ്പം എന്നിവ നേടി. തിരുവാതിരകളിയിൽ ഒന്നാംസ്ഥാനം മാന്നാർ കലാത്മീകയും രണ്ടാംസ്ഥാനം ഇഞ്ചക്കാട് ചിലമ്പും മൂന്നാംസ്ഥാനം ഓച്ചിറ വജ്ര ഓണാട്ടുകര സംഘവും മണപ്പള്ളി ദശപുഷ്പവും നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home