Deshabhimani

ഞെട്ടിത്തരിച്ച് നീലേശ്വരം

പാർഥിപിന്റെ മരണവാർത്ത 
അറിഞ്ഞ് വിതുമ്പുന്ന 
അമ്മ വിദ്യയും 
അമ്മൂമ്മ വിജയമ്മയും

പാർഥിപിന്റെ മരണവാർത്ത 
അറിഞ്ഞ് വിതുമ്പുന്ന 
അമ്മ വിദ്യയും 
അമ്മൂമ്മ വിജയമ്മയും

avatar
എ അഭിലാഷ്

Published on Jun 24, 2026, 12:54 AM | 1 min read

എഴുകോൺ

ദാരുണ അപകടത്തിന്റെ ഞെട്ടലിൽനിന്ന്‌ നീലേശ്വരം നിവാസികൾ ഇതുവരെയും മുക്തരായിട്ടില്ല. ഒപ്പമുണ്ടായിരുന്നവരെയും എന്നും കണ്ടിരുന്നവരെയും നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് നീലേശ്വരം. അപകടമുണ്ടായ നിമിഷം മുതൽ കൈമെയ് മറന്ന് രക്ഷാപ്രവർത്തനത്തിൽ അഗ്നിരക്ഷാസേനയ്ക്കും പൊലീസിനും ഒപ്പം നാട്ടുകാരുമുണ്ടായിരുന്നു. അപകട വാർത്തയറിഞ്ഞ് ആയിരക്കണക്കിന് ആളുകളാണ് സ്ഥലത്ത് എത്തിയത്. മന്ത്രിമാരായ പി സി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, കൊടിക്കുന്നിൽ സുരേഷ് എംപി, കെ എൻ ബാലഗോപാൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി, കലക്ടർ ആനി ജൂല തോമസ്, കൊട്ടാരക്കര മുനിസിപ്പൽ ചെയർപേഴ്സൺ അനിതാഗോപൻ, പഞ്ചായത്ത് പ്രസിഡന്റ് എസ് ബിന്ദു, നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി വിദ്യ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എ എബ്രഹാം, ഏരിയ സെക്രട്ടറിമാരായ പി കെ ജോൺസൻ, ജെ രാമാനുജൻ, മുൻ എംഎൽഎമാരായ പി അയിഷാപോറ്റി, എഴുകോൺ നാരായണൻ, സിപിഐ എം നേതാക്കളായ സി മുകേഷ്, എസ് ആർ രമേശ്, വി പി പ്രശാന്ത്, ബിജെപി നേതാക്കളായ രാജി പ്രസാദ്, ആർ രശ്മി തുടങ്ങിയവർ സ്ഥലത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home