Deshabhimani

പുതിയ അടിപ്പാതകൾ ഉടനില്ല

കരുനാഗപ്പള്ളിയിലും നീണ്ടകരയിലും ഉയരപ്പാതകൾക്ക് നീളം കൂടും

കരുനാഗപ്പള്ളി ഹൈസ്കൂൾ ജങ്‌ഷൻ ഭാഗത്തെ നിർമാണം പൂർത്തീകരിക്കാത്ത ഉയരപ്പാത
വെബ് ഡെസ്ക്

Published on Sep 19, 2026, 12:37 AM | 1 min read

കരുനാഗപ്പള്ളി

ദേശീയപാത 66ലെ കൊറ്റുകുളങ്ങര– - കൊല്ലം ബൈപാസ് റീച്ചിലെ നിർമാണം ഉടൻ പുനരാരംഭിക്കും. നിർത്തിവച്ചിരുന്ന നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ കരാർ കമ്പനിയായ വിശ്വസമുദ്രയ്ക്ക് ദേശീയപാത അതോറിറ്റി നിർദേശം നൽകി. ജനകീയ സമരങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ നിർദേശിക്കപ്പെട്ട പുതിയ പ്രവൃത്തികൾ ഒഴികെ ബാക്കിയുള്ളവ പൂർത്തീകരിക്കാനാണ് നിർദേശം. കായംകുളത്ത് 2.11 കിലോമീറ്റർ ദൂരത്തിലുള്ള ഉയരപ്പാത, പുത്തൻതെരുവിൽ 0.53 കി.മീ, ഇടപ്പള്ളിക്കോട്ടയിൽ 1.87 കി.മീ, ചവറയിൽ 1.04 കി.മീ, വേട്ടുതറയിൽ 0.83 കി.മീ എന്നിങ്ങനെ ആകെ 6.83 കിലോമീറ്റർ ഭാഗത്തെ നിർമാണം ഒഴിവാക്കി 25.12 കിലോമീറ്റർ ദൂരത്തിലുള്ള നവീകരണം പൂർത്തിയാക്കാനാണ് തീരുമാനം. ആകെ 31.5 കിലോമീറ്റർ നീളമുള്ള റീച്ചിൽ മുകളിൽ സൂചിപ്പിച്ച സ്ഥലങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഇരുകരകളിലായി 3, 4 സ്‌പാനുകൾ നിർമിച്ച്‌ നീണ്ടകരപ്പാലത്തിന്റെ നീളം കൂട്ടുകയും കരുനാഗപ്പള്ളിയിൽ നിലവിലെ എലിവേറ്റഡ്‌ പാത ഹൈസ്കൂൾ ജങ്‌ഷനിൽനിന്ന് താലൂക്കാശുപത്രി ഭാഗത്തേക്ക്‌ അഞ്ച്‌ സ്‌പാനുകൾ നിർമിച്ച്‌ നീട്ടുകയും ചെയ്യും. ഓച്ചിറയിൽ ഇരുഭാഗത്തേക്കും നാലുവീതം സ്പാനുകൾ നിർമിച്ച് ഫ്ലൈഓവർ നിർമാണം പൂർത്തിയാക്കാനും തീരുമാനമായി. ആദ്യ ഡിസൈൻ പ്രകാരമുള്ള നിർമാണ പ്രവൃത്തികളിൽ കൂട്ടിച്ചേർക്കലായി വന്നിട്ടുള്ളത് നിലവിലുള്ള പാത നിർമാണത്തോടൊപ്പം ഉടൻ പൂർത്തീകരിക്കും. 2027 ഡിസംബറിൽ റോഡ് നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. 2022 നവംബറിൽ ദേശീയപാത നിർമാണം ആരംഭിക്കുമ്പോൾ കരാർതുക 1580കോടി രൂപ ആയിരുന്നു. പിന്നീട്‌ 300കോടിയുടെ നിർമാണ പ്രവൃത്തികളാണ് കൂട്ടിച്ചേർത്തത്. പുതുതായി അടിപ്പാത ഉൾപ്പെടെ ആവശ്യം ഉയർന്ന സ്ഥലങ്ങളിലെ നിർമാണ പ്രവൃത്തി സംബന്ധിച്ച് നടപടിക്രമങ്ങൾ എൻഎച്ച്എഐ പൂർത്തീകരിക്കേണ്ടതുണ്ട്. ദേശീയപാത നിർമാണം തടസ്സപ്പെട്ടതോടെ കരുനാഗപ്പള്ളി പട്ടണം ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ യാത്രാദുരിതം അതിരൂക്ഷമാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Sabarimala

01

print edition ശബരിമല തീർഥാടകർക്ക്‌ ഇൻഷുറൻസ്‌; മരിച്ചാൽ 2 ലക്ഷം രൂപവരെ സഹായം
KSRTC

02

print edition തയ്യാറെടുപ്പില്ലാതെ കെഎസ്ആർടിസി: ഗ്രാമീണസർവീസുകൾ വെട്ടി ശബരിമലയിലേക്ക് 457 ബസ്‌
Tribal Students

04

print edition മെന്റർ അധ്യാപകരില്ല; ആദിവാസി കുട്ടികൾ കൊഴിഞ്ഞുപോകുന്നു
deshabhimani section

Recommended

Deshabhimani
Home