ad
Deshabhimani

എൻസിസി കേഡറ്റുകൾ കായൽ 
യാത്ര തുടങ്ങി

കൊല്ലം എൻസിസി യൂണിറ്റിന്റെ പാതിരാമണൽ പായ്‌വഞ്ചി യാത്ര കൊല്ലത്തു 
നിന്ന് ആരംഭിച്ചപ്പോൾ
avatar
സ്വന്തം ലേഖകൻ

Published on Sep 04, 2026, 12:30 AM | 1 min read

കൊല്ലം

കേരള– -ലക്ഷദ്വീപ് ഡയറക്ടറേറ്റിന് കീഴിലുള്ള 65നേവൽ എൻസിസി കേഡറ്റുകൾ പങ്കെടുക്കുന്ന 10ദിവസത്തെ കായൽയാത്രയ്ക്ക്‌ തേവള്ളിയിൽ തുടക്കമായി. എൻസിസി ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ് കൊല്ലം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ കെ ലോഗനാഥൻ ഫ്ലാഗ് ഓഫ് ചെയ്‌തു. മോസ്റ്റ് എന്റർപ്രൈസിങ്‌ നേവൽ യൂണിറ്റ്– 2026-ന്റെ ഭാഗമായി സംഘടിപ്പിച്ച പര്യടനത്തിൽ ദേശീയ ജലപാത–മൂന്നുവഴി ഏകദേശം 210 കിലോമീറ്റർ സഞ്ചരിക്കും. കൊല്ലത്തുനിന്ന് ആലപ്പുഴയിലെ പാതിരാമണൽ ദ്വീപിലേക്കും തിരിച്ചുമാണ് യാത്ര. അഷ്ടമുടി, പുന്നമട, വേമ്പനാട് കായൽ മേഖലകളിലൂടെയാണ് സംഘം സഞ്ചരിക്കുക. കേരളത്തിലെയും ലക്ഷദ്വീപിലെയും വിവിധ നേവൽ യൂണിറ്റുകളിൽനിന്നുള്ള 36 ആൺകുട്ടികളും 29 പെൺകുട്ടികളും ഉൾപ്പെടുന്നതാണ് സംഘം. മൂന്ന് ഡികെ വെയ്‌ലർ സെയിൽ ബോട്ടുകളിലാണ് കേഡറ്റുകൾ യാത്ര ചെയ്യുന്നത്. പര്യടനത്തിന് മുന്നോടിയായി സീമാൻഷിപ്, പുള്ളിങ്‌, സെയിലിങ്‌ സാങ്കേതിക വിദ്യകൾ എന്നിവയിൽ പരിശീലനം നൽകിയിട്ടുണ്ട്. കമാൻഡിങ്‌ ഓഫീസർ ക്യാപ്റ്റൻ ജെ പരമേശ്വരൻ, എക്സിക്യൂട്ടീവ് ഓഫീസർ ലെഫ്റ്റനന്റ് കമാൻഡർ രാഹുൽ ദാസ്‌ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പര്യടനം നയിക്കുന്നത്‌. കേഡറ്റുകൾക്ക് സീമാൻഷിപ്പിലും ബോട്ട് കൈകാര്യം ചെയ്യുന്നതിലും പ്രായോഗിക പരിചയം നൽകും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home