ad
Deshabhimani

ദേശീയപാത 66

ദുരിതക്കയത്തിൽ മൈലക്കാട് ഏലാ

കൊല്ലം മൈലക്കാട് ദേശീയപാത തകർന്നു വീണതിനെ  തുടർന്ന്  ഒഴുക്കുനിലച്ച തഴുത്തല ഏലായിലെ മലിനജലം സമീപത്തെ വീടുകളിലേക്ക് കയറിയപ്പോൾ

കൊല്ലം മൈലക്കാട് ദേശീയപാത തകർന്നു വീണതിനെ തുടർന്ന് ഒഴുക്കുനിലച്ച തഴുത്തല ഏലായിലെ മലിനജലം സമീപത്തെ വീടുകളിലേക്ക് കയറിയപ്പോൾ

avatar
എസ് അനന്തവിഷ്ണു

Published on Dec 29, 2025, 12:47 AM | 1 min read

​കൊല്ലം ​

നിർമാണത്തിനിടെ ദേശീയപാത 66 സംരക്ഷണഭിത്തി ഇടിഞ്ഞ്‌ അപകടത്തിലായ മൈലക്കാട് ഇറക്കത്തിനു സമീപത്തെ വീടുകൾ ദുരിതത്തിൽ. മൈലക്കാട് കാക്കരത്തോടിന്റെ ഒഴുക്ക് നിലച്ചതാണ് ദുരിതത്തിന്‌ കാരണം. ഡിസംബർ അഞ്ചിനു വൈകിട്ടാണ്‌ റീ ഇൻഫോഴ്‌സ്ഡ് എർത്ത് വാൾ തകർന്നത്‌. സർവീസ് റോഡും കൾവെർട്ടും തകർന്നു. ​ഇത്തിക്കര, തഴുത്തല ഏലകളുടെ നടുവിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്‌. ശാസ്ത്രീയ പരിശോധനയില്ലാതെയാണ്‌ കൾവെർട്ട് പുനർനിർമിച്ചത്. പ്രളയകാലത്തുപോലും ഏലയിൽ വെള്ളപൊക്കം ഉണ്ടാകുകയോ സമീപത്തെ വീടുകൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുകയോ ഉണ്ടായിട്ടില്ല. കൾവെർട്ട്‌ തകർന്ന്‌ ഒഴുക്ക് നിലച്ചതോടെ വീടുകളിൽ മലിനജലം കയറി. കൃഷിനാശവും ഉണ്ടായി. ഓടയിലെ മലിനജലവും സെപ്‌ടിക് ടാങ്കിൽ നിന്നുള്ള മാലിന്യങ്ങളും ഏലായിൽ കെട്ടിക്കിടക്കുന്നു. വീട്ടുകാർക്ക് പുറത്തിറങ്ങുവാനോ കന്നുകാലികളെ ഏലായിലേക്ക് മേയാൻ വിടാനോ കഴിയുന്നില്ല. സാംക്രമിക രോഗങ്ങൾ പകരുമെന്ന ഭയപ്പാടിലാണ് നാട്ടുകാർ. ഇതിനിടെ രണ്ടു കുടുംബം വീടൊഴിഞ്ഞു. ആക്‌ഷൻ 
കൗൺസിൽ 
രൂപീകരിച്ചു ഒഴുക്കുനിലച്ച തോടിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുന്നതിന്റെ ഭാഗമായി ആക്‍ഷൻ കൗൺസിൽ രൂപീകരിച്ചു. മലിനജലം ഒഴുക്കിവിട്ട്‌ തോടിന്റെ ഒഴുക്ക് വീണ്ടെടുത്തില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കാനാണ്‌ തീരുമാനം. ഭാരവാഹികൾ : ശശിധരൻനായർ (ചെയർമാൻ), സതീപ്‌കുമാർ (കൺവീനർ) ​ ​ ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home