Deshabhimani

ഒരേ നമ്പരുള്ള രണ്ട്‌ ലോട്ടറി

"സ്ത്രീശക്തി'യിൽ ഗുരുതര വീഴ്ച

ജില്ലാ ലോട്ടറി ഓഫീസിൽനിന്ന് വിൽപ്പനയ്‌ക്ക് നൽകിയ 
ഒരേ നമ്പരുള്ള രണ്ടു ലോട്ടറികൾ
വെബ് ഡെസ്ക്

Published on Nov 03, 2026, 12:46 AM | 1 min read

കൊല്ലം ​​

ചൊവ്വാഴ്ച നറുക്കെടുക്കാനിരുന്ന സ്ത്രീ ശക്തി ലോട്ടറിയിൽ ഗുരുതര പിഴവ്. ജില്ലാ ലോട്ടറി ഓഫീസിൽനിന്ന് ഏജന്റിന് വിൽപ്പനയ്‌ക്ക് നൽകിയ രണ്ടു ലോട്ടറികൾക്കും ഒരേ നന്പരും സീരിയൽ നമ്പരും. കുണ്ടറ ചെറുമൂട്ടിലെ ഏജന്റായ സന്തോഷിന്റെ അഖി ലോട്ടറി ഏജൻസിയിലേക്ക് നൽകിയ ലോട്ടറിയിലാണ് എസ്‌സി 817746 നന്പർ ആവർത്തിച്ചത്‌. തുടർന്ന് സന്തോഷ്‌ ലോട്ടറിവകുപ്പ് അധികൃതർക്ക് മെയിൽ വഴി പരാതി നൽകുകയും ലോട്ടറികളുടെ കോപ്പിയും പരാതിയുടെ കോപ്പിയും ജില്ലാ ലോട്ടറി ഓഫീസിൽ നൽകുകയുംചെയ്തു. ശനിയാഴ്ച ഉച്ചയ്ക്കാണ് സന്തോഷ്‌ ചൊവ്വാഴ്ച നറുക്ക് എടുക്കുന്ന 300 സ്ത്രീ ശക്തി ലോട്ടറികൾ വാങ്ങിയത്. ടിക്കറ്റുകൾ വിൽക്കുന്നതിനായി ചെറുകിട കച്ചവടക്കാർക്കായി തിങ്കളാഴ്ച നൽകാൻ എടുത്തപ്പോഴാണ് പിഴവ്‌ ശ്രദ്ധയിൽപ്പെട്ടത്. അതേ സമയം ലോട്ടറിയുടെ ആധികാരികത മനസ്സിലാക്കാൻ ഉപയോഗിക്കുന്ന ആപ്പ് ഉപയോഗിച്ച സ്കാൻ ചെയ്യുമ്പോൾ രണ്ടു ടിക്കറ്റും സ്കാൻ ആകുന്നുണ്ടെന്നും ഏജൻസിയുടെ പേരുകൾ കാണിക്കുന്നുണ്ടെന്നും സന്തോഷ്‌ പറഞ്ഞു. ടിക്കറ്റ് വിൽപ്പനയ്‌ക്ക് പോയി ഒന്നാം സമ്മാനത്തിന് അർഹമായെങ്കിൽ രണ്ടിൽ ആർക്ക് സമ്മാനം നൽകുമായിരുന്നുവെന്ന്‌ അധികൃതർ വ്യക്തമാക്കണമെന്നും ഇത്തരം നടപടികളിലൂടെ ലോട്ടറിയുടെ വിശ്വാസ്യത നഷ്ടമാകുകയാണെന്നും ആക്ഷേപമുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ലോട്ടറി വിൽപ്പനയിൽ ഉൾപ്പെടെ പല തരത്തിലുള്ള വീഴ്ചകൾ ഉണ്ടാകുന്നുണ്ടെന്നും സന്തോഷ്‌ പറഞ്ഞു. ​ലോട്ടറി വകുപ്പിൽ 
തികഞ്ഞ അനാസ്ഥ ​​വിൽപ്പനയ്ക്കായി നൽകിയ രണ്ടു ടിക്കറ്റിൽ ഒരേ നന്പരും സീരിയൽ നമ്പരും കണ്ടെത്തിയ സംഭവത്തിൽ ലോട്ടറിവകുപ്പിന്റെത് ഗുരുതര അനാസ്ഥയെന്ന്‌ ലോട്ടറിത്തൊഴിലാളി യൂണിയൻ സിഐടിയു പറഞ്ഞു. ഭരണം മാറിയശേഷം ലോട്ടറി പ്രിന്റിങ്ങിൽ ഉൾപ്പെടെ വീഴ്ചകളുണ്ട്. ഇപ്പോൾ ഇറങ്ങുന്ന ലോട്ടറികളുടെ കാര്യത്തിൽ വീഴ്ച്‌ വരുത്തുന്നവരാണ് ഇനി പ്രിന്റിങ്‌ വർധിപ്പിക്കുന്നതിലേക്ക് കടക്കുന്നത്.. ഇത് കച്ചവടത്തെ ബാധിക്കും. ആറു മാസമായി ലോട്ടറി ക്ഷേമനിധി ബോർഡ്‌ രൂപീകരിക്കാത്തതിനാൽ വിവിധ അനുകൂല്യങ്ങൾക്ക് അപേക്ഷിച്ചവർക്ക് ലഭിക്കാത്ത സ്ഥിതിയാണെന്ന് ലോട്ടറി യൂണിയൻ ജില്ലാ സെക്രട്ടറി ബിജു പറഞ്ഞു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home