200 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ

കൊല്ലം
എക്സൈസ് വകുപ്പ് ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 200കുപ്പി വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ. തൃക്കരുവ കാഞ്ഞാവെളി സോണി ഭവനിൽ രഞ്ജിത്തി (43)നെയാണ് പിടികൂടിയത്.മദ്യവിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു.അഞ്ചാലുംമൂട്, തൃക്കരുവ, കാഞ്ഞിരംകുഴി, പ്രാക്കുളം, കാഞ്ഞവെളി ഭാഗങ്ങളിൽ ബൈക്കിൽ മദ്യം എത്തിച്ച് വിൽപ്പന നടത്തവെയാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്.മുമ്പ് അബ്കാരി കേസിൽ പ്രതിയാണ് രഞ്ജിത്. ഓണത്തോട് അനുബന്ധിച്ച് വിൽപ്പന നടത്തുന്നതിനായി വൻതോതിൽ മദ്യം വാങ്ങി സൂക്ഷിച്ചിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ർ ജി പ്രസന്നന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷഹാലുദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഷാഹിൻ, തൻസീർ, അർജുൻ, ഡ്രൈവർ അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.









0 comments