Deshabhimani

നിര്‍മാണ മേഖല വ്യവസായമായി പ്രഖ്യാപിക്കണം: ലെന്‍സ്‌ഫെഡ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2026, 01:43 AM | 1 min read

കൊല്ലം

നിര്‍മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നും മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ആശ്രാമം ശ്രീനാരായണഗുരു കള്‍ച്ചറല്‍ കോംപ്ലക്‌സില്‍ നടന്ന കണ്‍വന്‍ഷനില്‍ മേഖലയിലെ വിവിധ പ്രശ്‌നങ്ങളും പരിഹാരവും ചര്‍ച്ച ചെയ്തു. മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ജോണ്‍ ലൂയിസ് അധ്യക്ഷനായി. എന്‍ കെ പ്രേമചന്ദ്രന്‍ എംപി മുഖ്യാതിഥിയായി. ലെന്‍സ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് സി എസ് വിനോദ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം ലെന്‍സ്‌ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിന്‍ സുധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാന ട്രഷറര്‍ ടി ഗിരീഷ് കുമാര്‍, ജില്ലാ സെക്രട്ടറി ബി എസ് ശിവകുമാര്‍, ട്രഷറര്‍ വി ബിനുലാല്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ആർ ശിവപ്രസാദ്, ഡി സാജു, സംസ്ഥാന വൈസ് പ്രസിഡന്റ് പി എം സനില്‍കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ മണിക്കുട്ടന്‍പിള്ള, ആര്‍ ശെല്‍വകുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി ജോണ്‍സണ്‍, ആർ ഗണേശന്‍, ജി ജയരാജ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പാലക്കോട് പി എന്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ 400എന്‍ജിനിയര്‍മാര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി വിവിധ നിര്‍മാണ രീതികളും സാങ്കേതികവിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന 10 സ്റ്റാളുകളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home