ad
Deshabhimani

വിജയത്തുടർച്ചയിൽ 
മൂന്നാമൂഴത്തിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ജയൻ ഇടയ്‌ക്കാട്‌

Published on Mar 27, 2026, 01:26 AM | 1 min read

കൊല്ലം

എൽഡിഎഫ്‌ സർക്കാരിന്റെ മുന്നാമൂഴത്തിന്‌ കരുത്ത്‌ പകരാൻ കൊല്ലം സജ്ജം. 2016ലും 2021ലും എൽഡിഎഫിന് ചരിത്ര വിജയമൊരുക്കിയ ജില്ലയുടെ മനസ്സ് ഇത്തവണയും ഉറച്ചുതന്നെ. കൊല്ലം കണ്ടറിഞ്ഞ പത്താണ്ടുകളുടെ നന്മ ഇക്കാര്യം ഉറപ്പിക്കുന്നു. വികസനവും ക്ഷേമവും കരുതലും മുഖമുദ്രയാക്കിയ സർക്കാരിന്‌ നിലവിലുള്ള രാഷ്‌ട്രീയസ്ഥിതിഗതികൾ കൂടി വിലയിരുത്തുന്പോൾ വിജയത്തുടർച്ച വ്യക്തം. ഒന്നും രണ്ടുംഘട്ട തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളിൽ എല്ലായിടത്തും എൽഡിഎഫ്‌ മുന്നേറി. പത്താണ്ടുകൊണ്ട്‌ നാട്‌ അനുഭവിച്ചറിഞ്ഞ സമഗ്രവികസനമാണ്‌ മുഖ്യവിഷയം. സാമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചാരണരംഗത്ത്‌ എൽഡിഎഫ്‌ നിറയുന്നു. തീയതി പ്രഖ്യാപിച്ച്‌ മണിക്കൂറുകൾക്കകം സ്ഥാനാർഥികളെ രംഗത്തിറക്കി മുന്നേറ്റത്തിന്‌ അടിത്തറയിട്ടത്‌. റോഡ്‌ഷോകളിൽ സ്ഥാനാർഥികൾക്ക്‌ ഉജ്വല സ്വീകരണം ലഭിച്ചിരുന്നു. എല്ലാ മണ്ഡലത്തിലും കൺവൻഷനുകൾ ചേർന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റികൾ പ്രവർത്തനം തുടങ്ങി. മേഖലാ കൺവൻഷനുകളും ബൂത്ത്‌ കൺവൻഷനുകളും തുടരുന്നു.സ്ഥാനാർഥികളുടെ പൊതുപര്യടനം പത്തനാപുരത്ത്‌ ആരംഭിച്ചു. പുനലൂരിൽ വെള്ളിയാഴ്‌ച തുടങ്ങും. എൽഡിഎഫ്‌ പ്രചാരണത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ, പാർടി ജനറൽ സെക്രട്ടറി എം എ ബേബി, ബൃന്ദാകാരാട്ട്‌, പ്രകാശ്‌കാരാട്ട്‌, മറിയം ധവ്‌ളെ, എ വിജയരാഘവൻ എന്നിവർ ജില്ലയിലെത്തും. ശുഷ്‌കമായ തെരഞ്ഞെടുപ്പ്‌ കൺവൻഷനുകൾ പലയിടത്തും യുഡിഎഫിന്‌ തിരിച്ചടിയായി. പാർടിയിൽനിന്നുള്ള അവഗണനയിലും സ്ഥാനാർഥിത്വം കിട്ടാത്തതിൽ പ്രതിഷേധിച്ചും കെപിസിസി സെക്രട്ടറിയും യുഡിഎഫ്‌ കരുനാഗപ്പള്ളി നിയോജകമണ്ഡലം ചെയർമാനുമായ തൊടിയൂർ രാമചന്ദ്രൻ, കഴിഞ്ഞതവണ കൊട്ടാരക്കരയിലെ യുഡിഎഫ്‌ സ്ഥനാർഥിയും മഹിളാ കോൺഗ്രസ്‌ സംസ്ഥാന നേതാവുമായിരുന്ന ആർ രശ്‌മി, യൂത്ത്‌കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ആർ അരുൺരാജ്‌ എന്നിവർ പാർടി വിട്ടത്‌ യുഡിഎഫിന്‌ തിരിച്ചടിയായി. സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങൾ അവസാനിക്കാതെ യുഡിഎഫ്‌ ക്യാന്പിൽ ഇപ്പോഴും പ്രതിഫലിക്കുന്നു. കോൺഗ്രസിൽനിന്ന്‌ രാജിവച്ചെത്തിയ അരുൺരാജും ട്വന്റി ട്വന്റിയുടെ രണ്ടുപേരും ഉൾപ്പെടുന്നതാണ്‌ എൻഡിഎ സ്ഥാനാർഥിപ്പട്ടിക. ബിജെപി –യുഡിഎഫ്‌ ഡീൽ വരുംദിവസങ്ങളിൽ ജില്ലയിൽ കുടുതൽ ചർച്ചയാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home