മഴക്കെടുതി
ഏരൂർ കാഞ്ഞുവയലിൽ മണ്ണിടിച്ചിൽ

ഏരൂർ കാഞ്ഞുവയലിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ആതിര പ്രവീൺ
അഞ്ചൽ
ശക്തമായ മഴയിൽ ഏരൂർ പഞ്ചായത്തിലെ കാഞ്ഞുവയലിൽ മണ്ണിടിഞ്ഞ് മരങ്ങൾ കടപുഴകി. കാഞ്ഞുവയൽ -പുഞ്ചിരിമുക്ക് റോഡിലാണ് മണ്ണിടിഞ്ഞത്. പ്രദേശത്തെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഞായര്‍ രാത്രിയാണ് സംഭവം. തിങ്കൾ രാവിലെ മദ്രസയിലേക്ക് കുട്ടികളുമായി എത്തിയ രക്ഷിതാക്കളാണ് മണ്ണിടിച്ചിലും റോഡിലെ തടസ്സങ്ങളും ആദ്യം കണ്ടത്. ഇവർ പഞ്ചായത്ത് പ്രസിഡന്റിനെ അറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ പ്രസിഡന്റിന്റെ നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു.മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണും കല്ലും നീക്കി. അപകടാവസ്ഥയിലായിരുന്ന മരങ്ങൾ മുറിച്ചുമാറ്റി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് റോഡിലെ ഗതാഗതം പൂർവസ്ഥിതിയിൽ ആക്കിയത്.









0 comments