Deshabhimani

കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തു

കല്ലേറിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർന്ന നിലയിൽ
വെബ് ഡെസ്ക്

Published on Oct 02, 2026, 01:13 AM | 1 min read

പുനലൂർ

ചെങ്കോട്ട ബസ്‍സ്റ്റാൻഡിന് സമീപം കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ല് ബൈക്കിൽ എത്തിയ സംഘം എറിഞ്ഞു തകർത്തു. യാത്രക്കാര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാഴം വൈകിട്ട് 5.45നായിരുന്നു ആക്രമണം. പുനലൂർ ഡിപ്പോയിൽനിന്ന് വൈകിട്ട് 3.45ന് ചെങ്കോട്ട വഴി അച്ചൻകോവിലേക്ക് പോയ ആർപിഇ 808 നമ്പർ ഓർഡിനറി ബസിന്റെ ചില്ലാണ് തകര്‍ത്തത്. ബൈക്കിൽ എത്തിയ രണ്ടംഗസംഘം കല്ലെറിഞ്ഞ ശേഷം രക്ഷപ്പെട്ടു. ചെങ്കോട്ട പൊലീസ് എത്തി ബസ് സ്റ്റേഷനിലേക്ക് മാറ്റി. സമീപത്തെ സിസിടിവി കാമറ ദൃശ്യങ്ങളിൽനിന്ന് പ്രതികളെ കുറിച്ച് സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ആക്രമണ കാരണം വ്യക്തമല്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home