ad
Deshabhimani

പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി

കൊട്ടാരക്കര മുനിസിപ്പാലിറ്റിക്ക് 
പുതിയ ആസ്ഥാന മന്ദിരം

കൊട്ടാരക്കര മുനിസിപ്പാലിറ്റിക്ക് പുതിയ ആസ്ഥാന മന്ദിരം നിർമിക്കാനായി കെഐപി വളപ്പിൽ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയപ്പോൾ
avatar
സ്വന്തം ലേഖകന്‍

Published on Apr 20, 2026, 12:44 AM | 1 min read

കൊട്ടാരക്കര

കൊട്ടാരക്കര മുനിസിപ്പാലിറ്റിക്ക് പുതിയ ആസ്ഥാന മന്ദിരം നിർമിക്കാനായി പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി. കെഐപി വളപ്പിലെ പഴയ ക്വാർട്ടേഴ്സുകൾ പൊളിച്ചുനീക്കാൻ വൈകിയതിനാലാണ് കെട്ടിടനിർമാണം വൈകിയത്. ഇവിടുത്തെ മരങ്ങളും മുറിച്ചുമാറ്റി ഭൂമി നിരപ്പാക്കുന്ന ജോലികൾ തുടങ്ങിയിട്ടുണ്ട്. തടസ്സങ്ങൾ മാറിയതിനാൽ നിർമാണ ജോലികൾ ഇനി വേഗത്തിലാകും. കഴിഞ്ഞ നവംബറിലാണ് മുനിസിപ്പാലിറ്റിയുടെ ആസ്ഥാന മന്ദിരത്തിന്റെ നിർമാണോദ്ഘാടനം ധനമന്ത്രി കെ എൻ ബാലഗോപാൽ നടത്തിയത്. എന്നാൽ, പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിന് കാലതാമസമുണ്ടായി. മണ്ഡലം എംഎൽഎയും ധനമന്ത്രിയുമായ കെ എൻ ബാലഗോപാലിന്റെ ശ്രമഫലമായി അനുവദിച്ച 10.5 കോടി രൂപ വിനിയോഗിച്ചാണ് മന്ദിരം നിർമ്മിക്കുന്നത്. സബ് ജയിലിന് സമീപത്തെ കെഐപി ഭൂമിയിലാണ് കെട്ടിടം നിർമിക്കുക. 50 സെന്റ് ഭൂമിയാണ് ഇവിടെ കെട്ടിടം നിർമിക്കാനായി മുനിസിപ്പാലിറ്റിയ്ക്ക് കെഐപി അനുവദിച്ചത്. എം സി റോഡിന്റെയും കൊല്ലം–- തിരുമംഗലം ദേശീയപാതയുടെയും 200 മീറ്റർ ചുറ്റളവിലാണ് ഈ സ്ഥലം. സമീപത്തായി 80 കോടി ചെലവഴിച്ച് ഗവ. ഐ ടി പാർക്കിന്റെ നിർമാണ ജോലികളും ഉടൻ തുടങ്ങും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home