Deshabhimani

കാസ് നാടകോത്സവം 8മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2026, 12:20 AM | 1 min read

കരുനാഗപ്പള്ളി

കരുനാഗപ്പള്ളി ആർട്സ് സൊസൈറ്റി നാടകോത്സവം എട്ട് മുതൽ 13വരെ ഗവ. ആശുപത്രിക്ക് പടിഞ്ഞാറുവശമുള്ള കാസ് മന്ദിരത്തിന് സമീപമുള്ള ഗ്രൗണ്ടിൽ നടക്കും. എട്ടിന് വൈകിട്ട് അഞ്ചിന് സി ആർ മഹേഷ് എംഎൽഎ‌ ഉദ്ഘാടനംചെയ്യും. കാസ് പ്രസിഡന്റ് ആർ രവീന്ദ്രൻപിള്ള അധ്യക്ഷനാകും. എം എസ് താര, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നജീബ് മണ്ണേൽ, ദീപ ചന്ദ്രൻ, എം ശോഭന, ജി സുനിൽ എന്നിവർ സംസാരിക്കും. രാത്രി ഏഴിന് തിരുവനന്തപുരം ശ്രീനന്ദനയുടെ നാടകം ഇരുവർ. ഒമ്പതിന് നടക്കുന്ന ബേബിക്കുട്ടൻ തൂലിക അനുസ്മരണം ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനംചെയ്യും. രാത്രി ഏഴിന് കടയ്ക്കാവൂർ എസ് എസ് നടനസഭ അവതരിപ്പിക്കുന്ന നാടകം ഈശ്വരന്റെ തിരക്കഥ. 10ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സെമിനാറിൽ വി പി ജയപ്രകാശ് മേനോൻ, ഇടക്കുളങ്ങര ഗോപൻ, പി സുനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും. രാത്രി ഏഴിന് തിരുവനന്തപുരം സചേതനയുടെ 'ഡാം എന്ന നാടകം അരങ്ങേറും. ഒന്നിന് വൈകിട്ട് അഞ്ചുമുതൽ ‘ജെൻസിയും പുതിയകാലവും’ എന്ന പരിപാടിയിൽ വി വിമൽറോയ്, അൻസിയ അൻവർ, റിഫ റിയാസ് എന്നിവർ പങ്കെടുക്കും. രാത്രി ഏഴിന് തിരുവനന്തപുരം സൗപർണികയുടെ നാടകം പടയോട്ടം. 12ന് വൈകിട്ട് അഞ്ചിനു നടക്കുന്ന കവിയരങ്ങ് പയ്യന്നൂർ മുരളി ഉദ്ഘാടനംചെയ്യും. തുടർന്ന് കാസ് ബാൻഡ് നയിക്കുന്ന കരോക്കെ ഗാനമേള. രാത്രി ഏഴിന് തിരുവനന്തപുരം സംസ്കൃതിയുടെ ‘ഭൂട്ടാനി.' 13ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനവും അവാർഡ് വിതരണവും കെ സി വേണുഗോപാൽ എംപി ഉദ്ഘാടനംചെയ്യും. നാടക അവാർഡ് വിതരണം കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർപേഴ്സൺ പി സോമരാജൻ നിർവഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. ഏഴിന് കൊല്ലം അശ്വതി ഭാവന അവതരിപ്പിക്കുന്ന നാടകം ‘മായാ വർണം’ അരങ്ങേറുമെന്നും കാസ് പ്രസിഡന്റ് ആർ രവീന്ദ്രൻപിള്ള സെക്രട്ടറി സജീവ് മാമ്പറ എന്നിവർ അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home