പൊതുസ്ഥലത്ത് പുകവലിക്കരുതെന്ന് പറഞ്ഞയാളെ മർദിച്ചു ; പ്രതി പിടിയിൽ

കരുനാഗപ്പള്ളി
പൊതുസ്ഥലത്ത് പുകവലിക്കരുതെന്ന് പറഞ്ഞയാളെ മർദിച്ച കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് തായമ്പക വീട്ടിൽ സുജിത്തിനെ (39)യാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച രാത്രിയിൽ കോഴിക്കോട് ശാസ്താംനട ക്ഷേത്രത്തിന് സമീപം പ്രതി സുജിത് പുകവലിച്ചു. ഇതുകണ്ട് പൊതുസ്ഥലത്ത് പുകവലിക്കരുതെന്നു പറഞ്ഞ പരാതിക്കാരനെ കുപ്പിഗ്ലാസ് കൊണ്ട് കഴുത്തിനുതാഴെ അടിച്ചു മുറിവേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശി ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി എസ്എച്ച്ഒ എസ് ബി പ്രവീണിന്റെ നേതൃത്വത്തിൽ എസ്ഐ ആഷിക്, എഎസ്ഐ തമ്പി, എസ്‌സിപിഒമാരായ ഹാഷിം, പ്രശാന്ത്, ജിഷ്ണു, റഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.










0 comments