ad
Deshabhimani

കളമൊരുങ്ങി, ഇനി തെരഞ്ഞെടുപ്പ്‌ ആവേശം

അങ്കത്തട്ടിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ജയൻ ഇടയ്‌ക്കാട്‌

Published on Mar 16, 2026, 01:45 AM | 2 min read

കൊല്ലം

മഹത്തായ സാംസ്‌കാരിക പൈതൃകവും ഉജ്വല പോരാട്ടങ്ങളുടെ ഇന്നലെകളും ഉൾച്ചേർന്ന ചരിത്രഭൂമി തെരഞ്ഞെടുപ്പ്‌ ചൂടിൽ. കടലും കായലും മലയോരവും അതിരിടുന്ന കൊല്ലത്തിന്റെ അങ്കത്തട്ടിൽ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്‌ കളമൊരുങ്ങി. തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപനം വന്ന്‌ ഒരുമണിക്കൂറിനകം സ്ഥാനാർഥി പ്രഖ്യാപനം നടത്തി എൽഡിഎഫ്‌ പുതുചരിത്രമെഴുതി. ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന്‌ വീന്പിളക്കിയ യുഡിഎഫിൽ റിബലുകളുടെ പോസ്‌റ്റർ പ്രചാരണവും ചുവരെഴുത്തും കൊഴുത്തു. യുഡിഎഫിനു വേണ്ടി സ്ഥാനാർഥികളുടെ പേര്‌ വെട്ടിയും തിരുത്തിയും അന്തിമ തീരുമാനത്തിലെത്താതെ എൻഡിഎയും. കൊല്ലം, ഇരവിപുരം, ചവറ, ചാത്തന്നൂർ, കുണ്ടറ, ചടയമംഗലം, പുനലൂർ, പത്തനാപുരം, കുന്നത്തൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി നിയമസഭാമണ്ഡലങ്ങളിൽ എൽഡിഎഫിന്‌ ഒന്പതും യുഡിഎഫിന്‌ രണ്ടുമാണ്‌ ഉള്ളത്‌. കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ ഏഴ്‌ മണ്ഡലങ്ങളും മൂന്നെണ്ണം മാവേലിക്കരയിലും കരുനാഗപ്പള്ളി, ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലും ഉൾപ്പെടുന്നു. ജില്ലാ പഞ്ചായത്ത്‌, കോർപറേഷൻ, 68 പഞ്ചായത്ത്‌, 11 ബ്ലോക്ക്‌ പഞ്ചായത്ത്‌, പരവൂർ, പുനലൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര മുനിസിപ്പാലിറ്റികൾ എന്നിവ അടങ്ങുന്നതാണ്‌ തദ്ദേശചിത്രം. ജില്ലാ പഞ്ചായത്ത്‌, മൂന്ന്‌ മുനിസിപ്പാലിറ്റി, ഏഴ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌, 35 പഞ്ചായത്ത്‌ എൽഡിഎഫിനൊപ്പമാണ്‌. യുഡിഎഫ്‌ ഭരണത്തിലാണ്‌ കൊല്ലം കോർപറേഷൻ. ​ആകെവോട്ടിൽ 
സ്‌ത്രീകൾ മുന്നിൽ തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ച ഞായറാഴ്‌ചവരെ ജില്ലയിൽ 20,76,671 വോട്ടർമാർ. 9, 92, 443 പുരുഷന്മാരും 10, 84, 207 സ്‌ത്രീ വോട്ടർമാരും 21 ട്രാൻസ്‌ജെന്റേഴ്‌സുമുണ്ട്‌. ആകെ 2021 ബൂത്ത്‌. ​മണ്ഡലങ്ങളുടെ 
 ചരിത്രവഴി 1957 ഫെബ്രുവരി 28ന്‌ ആദ്യ തെരഞ്ഞെടുപ്പ്‌ നടക്കുന്പോൾ ഇപ്പോഴത്തെ ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടെ 25 നിയമസഭാ മണ്ഡലങ്ങൾ ജില്ലയിൽ ഉണ്ടായിരുന്നു. മുന്ന്‌ ദ്വയാംഗ മണ്ഡലങ്ങൾ ഉൾപ്പെടെ 28 പ്രതിനിധികൾ. 1960 ൽ നടന്ന ഇടക്കാലതെരഞ്ഞെടുപ്പിൽ രണ്ട്‌ ദ്വയാംഗ മണ്ഡലങ്ങൾ ഉൾപ്പെടെ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾ പതിനഞ്ചും എംഎൽഎമാർ പതിനേഴും ആയിരുന്നു. 1965ൽ ആർക്കും ഭൂരിപക്ഷമില്ലാതിരുന്നതിനെത്തുടർന്ന്‌ 1967 മാർച്ച്‌ ആറുവരെ കേരളം രാഷ്‌ട്രപതി ഭരണമായിരുന്നു. ഇ‍ൗ തെരഞ്ഞെടുപ്പിൽ 18 മണ്ഡലങ്ങൾ ഉണ്ടായിരുന്നു. 1969–70, 1970–76 മന്ത്രിസഭകളുടെ കാലത്തും 18 മണ്ഡലങ്ങൾ ഉണ്ടായിരുന്നു. 1977ൽ മണ്ഡലങ്ങൾ ഇരുപതായി വർധിച്ചത്‌ 1980, 1982, 1987ലും തുടർന്നു. 1983 ജൂലൈ ഒന്നിന്‌ പത്തനംതിട്ട ജില്ല നിലവിൽ വന്നശേഷം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾ പന്ത്രണ്ടായി. 1991, 1996, 2001, 2006 നിയസഭകളിലും 12 മണ്ഡലങ്ങളുണ്ടായിരുന്ന ജില്ലയിൽ 2011 ലെ തെരഞ്ഞെടുപ്പ്‌ മുതലാണ്‌ 11 മണ്ഡലങ്ങളാകുന്നത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home