Deshabhimani

സ്കൂൾ ബസ് മറിഞ്ഞ് 
വിദ്യാർഥികൾക്ക് 
പരിക്ക്

അപകടത്തിൽപ്പെട്ട സ്‌കൂൾ ബസ്
വെബ് ഡെസ്ക്

Published on Nov 11, 2026, 12:19 AM | 1 min read

കടയ്ക്കൽ

ചിതറ വളവുപച്ച മഹാദേവർ കുന്നിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥികൾക്കടക്കം 13പേർക്ക് പരിക്ക്. കൊല്ലായിൽ ഗവ. എൽപിഎസിനുവേണ്ടി സർവീസ് നടത്തുന്ന വാഹനമാണ് ചൊവ്വ വൈകിട്ട് നാലിന് അപകടത്തിൽപ്പെട്ടത്. സ്കൂളിൽനിന്ന് വിദ്യാർഥികളുമായി മടങ്ങിയ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുകയും സമീപത്തെ വീടിനുമുന്നിലെ മരത്തിലും ഇരുചക്രവാഹനത്തിലും തട്ടിയശേഷം മറിയുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ സ്വകാര്യ വാഹനങ്ങളിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. വിദ്യാർഥികളായ ഷബാന ഫാത്തിമ (9), നവനീത (7), ശ്രീലക്ഷമി (9), ശ്രീരാജ് (8), ഇനാറ (9), ഐതിൻ ഹഫീഫ (7), ധനുഷ് (9), ഗസൽ (8), മുഹമ്മദ് ഫഹദ് (9), നവ തേജ് (9), ആമിർ റൈസി (5), വാൻ ഡ്രൈവർ ഒഴുകുപാറ സ്വദേശി ഷാജഹാൻ (58), ആയ സഫീന (53)എന്നിവർക്കാണ് പരിക്കേറ്റത്. ഇവർക്ക് കടയ്ക്കൽ താലൂക്കാശുപത്രിയിൽ ചികിത്സ നൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home