ad
Deshabhimani

എസ് ജാനകിക്ക്‌ ആദരമർപ്പിച്ച്‌ അഭിഭാഷകർ

ഗായിക എസ് ജാനകിക്ക് ആദരമർപ്പിക്കാൻ കൊല്ലം ബാർ അസോസിയേഷൻ സംഘടിപ്പിച്ച യോഗം ജില്ലാ സെഷൻസ് ജഡ്ജ് കെ കമനീസ് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 24, 2026, 01:31 AM | 1 min read

കൊല്ലം

അന്തരിച്ച ഗായിക എസ് ജാനകിക്ക് സംഗീതസദസ്സോടെ ആദരമർപ്പിച്ച്‌ കൊല്ലം ബാർ അസോസിയേഷൻ. ജില്ലാ സെഷൻസ് ജഡ്ജ് കെ കമനീസ് ഉദ്ഘാടനംചെയ്തു. എസ് ജാനകിയുടെ മനോഹര ഗാനങ്ങൾ ഗായിക കോട്ടയം ആലീസ് ആലപിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ്‌ കെ ബി ശ്രീകുമാർ അധ്യക്ഷനായി. സെക്രട്ടറി ബോറിസ് പോൾ, പി സജീവ് ബാബു, ഓച്ചിറ എൻ അനിൽകുമാർ, എം ജാസ്മിൻ എന്നിവർ സംസാരിച്ചു. ബാർ അസോസിയേഷൻ മ്യൂസിക് ബാൻഡ്‌ നേതൃത്വത്തിൽ അഭിഭാഷകരും ജൂഡീഷ്യൽ ഓഫീസർമാരും ചേർന്ന്‌ ഗാനമേളയും നടത്തി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home