ഓടിയത് ടാക്‌സും ഫിറ്റ്‌നസും ഇൻഷുറൻസുമില്ലാതെ

സ്വന്തം ലേഖിക
Published on Jun 24, 2026, 12:49 AM | 1 min read
കൊല്ലം
അപകമുണ്ടാക്കിയ ടിപ്പര്‍ ലോറി തകർത്തോടിയത് ടാക്‌സും ഫിറ്റ്‌നസും ഇൻഷുറൻസുമില്ലാതെ. പിടിച്ചത് നാലുതവണ. പിഴയിട്ട 45,500രൂപയും അടച്ചില്ല. നീലേശ്വരത്ത് നിയന്ത്രണംവിട്ടു മറിഞ്ഞ കെഎൽ 12 ഡി 9578 ടിപ്പർ ലോറിയാണ് ടാക്‌സും ഫിറ്റ്‌നസും ഇൻഷുറൻസുമില്ലാതെ നിർബാധം സർവീസ് നടത്തിയിരുന്നത്. കൊല്ലം മോട്ടോർവാഹന എൻഫോഴ്‌സ്‌മെന്റ് അധികൃതർ നടത്തിയ പരിശോധനയിൽ നാലുതവണയാണ് ടിപ്പറിനെതിരെ കേസെടുത്തത്. ഫെബ്രുവരി മൂന്ന്, ഫെബ്രുവരി 24, മാർച്ച് 15, മെയ് 21 എന്നീ തീയതികളിൽ നടന്ന പരിശോധനയിലായിരുന്നു കേസ് എടുത്തത്. ഇതിൽ ടാക്‌സും ഫിറ്റ്‌നസും ഇല്ലാത്തതിന് മൂന്നുപ്രാവശ്യം കേസുണ്ട്. പൊല്യൂഷൻ, ഇൻഷുറൻസ് എന്നിവ ഇല്ലാത്തതിനും കേസെടുത്തിട്ടുണ്ട്. ഒരു തവണ ലൈസൻസും ടാക്‌സുമില്ലാതെയും പിടിക്കപ്പെട്ടു. ഇതിനെല്ലാം ചേർത്ത് 45,500രൂപയാണ് പിഴ ഒടുക്കാനുള്ളത്. എന്നാൽ, ഗുരുതര നിയമലംഘനം നടത്തിയ വാഹനം പിടിച്ചുവെക്കാന്‍ നിയമം ഇല്ലെന്നിരിക്കെയാണ് സർവീസ് നിർബാധം തുടർന്നത്. പിഴ ഇൗടാക്കാനും നടപടിയുണ്ടായില്ല.









0 comments