ad
Deshabhimani

താരപ്രഭയിൽ

മുഴങ്ങോടി മേഖലയിലെ അംബേക്കർ ഗ്രാമത്തിൽ എത്തിയ എൽഡിഎഫ് സ്ഥാനാർഥി എം എസ് താരയെ ചേർത്ത് നിർത്തി ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്ന വായോധിക

മുഴങ്ങോടി മേഖലയിലെ അംബേക്കർ ഗ്രാമത്തിൽ എത്തിയ എൽഡിഎഫ് സ്ഥാനാർഥി എം എസ് താരയെ ചേർത്ത് നിർത്തി ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്ന വായോധിക

avatar
സുരേഷ് വെട്ടുകാട്ട്

Published on Mar 30, 2026, 12:35 AM | 2 min read

കരുനാഗപ്പള്ളി

എൽഡിഎഫ് സ്ഥാനാർഥി അഡ്വ. എം എസ് താരയുടെ സ്വീകരണ പര്യടനത്തിന് ആവേശകരമായ തുടക്കം. സ്ഥാനാർഥി സ്വീകരണ കേന്ദ്രത്തിലേക്ക് എത്തിയപ്പോഴേക്കും വർണബലൂണും പൂക്കളുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘം കാത്തുനിൽക്കുകയായിരുന്നു. അവർക്കിടയിലേക്ക് കടന്നുവന്ന് ഏവരുടെയും സ്നേഹവായ്പുകൾ ഏറ്റുവാങ്ങി അടുത്ത കേന്ദ്രത്തിലേക്ക്. രാവിലെ 8.30ന് കല്ലേലിഭാഗം മേഖലയിലെ ആസാദ് ജങ്‌ഷനിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ശിവശങ്കരപ്പിള്ള സ്വീകരണ പര്യടനം ഉദ്ഘാടനംചെയ്തു. ആർ ശ്രീജിത് അധ്യക്ഷനായി. സുനിൽകുമാർ ആമുഖ പ്രഭാഷണം നടത്തി. പ്രമുഖ എൽഡിഎഫ് നേതാക്കൾ സംസാരിച്ചു. കൂനൻമുക്കും, നരിഞ്ചി ഉന്നതിയും മുടിയിൽ ജങ്‌ഷനും കടന്ന് കാരൂർ പാടവും കാര്യാടിയും പിന്നിട്ട് അംബേദ്കർ ഗ്രാമത്തിൽ എത്തിയപ്പോഴും ചുട്ടുപൊള്ളുന്നചൂടിനെ വകവയ്ക്കാതെ നിരവധിപ്പേർ സ്ഥാനാർഥിയെ കാത്തുനിന്നു. ഉച്ചയ്ക്കുശേഷം മൂന്നോടെ മണപ്പള്ളി മേഖലയിലെ ആൽത്തറമൂട്ടിൽനിന്ന്‌ ആരംഭിച്ച സ്വീകരണ പര്യടനം കറുത്തേരി ജങ്‌ഷനും മഞ്ഞാടിമുക്കും കൈരളിമുക്കും കാളിയൻ ചന്തയും പിന്നിട്ട് വൈകിട്ട് 7.30ന് പാവുമ്പ മേഖലയിലെ അംബേദ്കർ ഉന്നതിയിൽ സമാപിച്ചു. രാത്രി വൈകിയും സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനക്കൂട്ടം ഒത്തുകൂടി. എൽഡിഎഫ് നേതാക്കളായ ആർ എസ് അനിൽ, സൂസൻകോടി, എ അനിരുദ്ധൻ, പി ആർ വസന്തൻ, ജഗത് ജീവൻ ലാലി, പി ബി സത്യദേവൻ, എ എസ് ഷാജി, സി രാധാമണി, പി കെ ബാലചന്ദ്രൻ, പി കെ ജയപ്രകാശ്, എസ് കൃഷ്ണകുമാർ, കടത്തൂർ മൻസൂർ, ബി ഗോപൻ, പി കെ ജയപ്രകാശ്, ആർ അമ്പിളിക്കുട്ടൻ, അഡ്വ. ശിവപ്രസാദ്, തോമസ്, എ അഥിൻ, ഷിഹാബ് എസ് പൈനുംമൂട്, കരിമ്പാലിൽ സദാനന്ദൻ, അബ്ദുൽ സലാം അൽഹന, അഡ്വ. മിലശ്രീ, തഴവ സത്യൻ, വി വിജയകുമാർ, അനിൽ എസ് കല്ലേലിഭാഗം, സൈനുദീൻ, എ എ ജബ്ബാർ, ഷെമീർ അസീസിയ, ഷിഹാബ്, ഹുസൈൻ തൊടിയൂർ, നുറുദീൻ, ഫിലിപ്പോസ്, ജില്ലാ പഞ്ചായത്തംഗം ദീപാ ചന്ദ്രൻ, ആർ സോമരാജൻപിള്ള, അജിത്ത് തുടങ്ങിയവർ പങ്കെടുത്തു. ​സ്വീകരണം ഇന്ന്‌ തിങ്കളാഴ്ച രാവിലെ ഓച്ചിറ മേഖലയിൽ ആരംഭിക്കുന്ന സ്വീകരണ പര്യടനം ക്ലാപ്പന, കുലശേഖരപുരം എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം കുലശേഖരപുരം പുലരി ജങ്‌ഷനിൽ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home