ad
Deshabhimani

ടിപ്പർ ലോറികളുടെ നിയമവിരുദ്ധ സർവീസിന്‌ കടിഞ്ഞാണിടണം: സിപിഐ എം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 24, 2026, 12:49 AM | 1 min read

കൊല്ലം

കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തിൽ മൂന്നുപേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവം അത്യന്തം ദാരുണമെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി. നിരത്തുകളിൽ നിയന്ത്രണമില്ലാതെ ടിപ്പർലോറികൾ നടത്തുന്ന മരണപ്പാച്ചിലിന്‌ കടിഞ്ഞാണിടാൻ അധികാരികൾ തയ്യാറാകണം. സ്കൂൾ സമയത്തുപോലും നിയമം ലംഘിച്ചുള്ള ഇത്തരം സർവീസുകൾ ജനങ്ങൾക്ക്‌ വലിയ ആശങ്കയാണുണ്ടാക്കുന്നത്‌. ഭാവികേരളത്തിന്റെ വാഗ്‌ദാനങ്ങളായ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ ജീവനാണ്‌ അപകടത്തിൽ റോഡിൽ പൊലിഞ്ഞത്‌. പൊലീസിനെ വെട്ടിച്ച് വലിയ രീതിയിൽ മണ്ണ് കടത്താനുള്ള ശ്രമം ജില്ലയിലാകെ നടക്കുന്നുണ്ട്‌. എന്നാൽ, സർക്കാർ നോക്കുകുത്തിയായി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക്‌ ഒത്താശചെയ്യുകയാണ്‌. ലോറികൾ നിയന്ത്രിക്കാനോ ഇടവേളകളിൽ കർശന പരിശോധന നടത്താനോ ബന്ധപ്പെട്ട വകുപ്പും തയ്യാറാകുന്നില്ല. വാഹനപരിശോധന ഇല്ലാത്തത്‌ ഗതാഗത നിയമലംഘനം വ്യാപകമാകാൻ കാരണമാകുന്നുണ്ട്‌. ഇ‍ൗ സാഹചര്യത്തിൽ ജില്ലയിൽ ഇത്തരം വാഹനങ്ങളെ നിയന്ത്രിക്കാനും ശക്തമായ നിയമനടപടി സ്വീകരിക്കാനും സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും തയ്യാറാകണം. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വിദ്യാർഥി പാർഥിപ്, അജയൻ, ഹരിലാൽ എന്നിവരുടെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home