ad
Deshabhimani

കാൽപ്പന്താവേശത്തിൽ 
ഫാത്തിമ മാതാ കോളേജ്‌

കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ വിദ്യാർഥികൾ തങ്ങളുടെ ഇഷ്ട ദേശീയ ടീമുകളുടെ ജഴ്‌സികൾ അണിഞ്ഞ് ആവേശം പങ്കിടുന്നു
വെബ് ഡെസ്ക്

Published on Jun 19, 2026, 01:01 AM | 1 min read

കൊല്ലം

ലോകകപ്പ് ഗാലറിയെ അനുസ്മരിപ്പിക്കും വിധം ജേഴ്സിയണിഞ്ഞ് ആവേശം വാനോളമുയർത്തി ക്യാമ്പസ്‌ കീഴടക്കി വിദ്യാർഥികൾ. ഫാത്തിമ മാതാ നാഷണൽ കോളേജിൽ ലോകകപ്പ് ഫുട്ബോൾ ആഘോഷങ്ങളുടെ ഭാഗമായി ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പ്‌ സഘടിപ്പിച്ച "ലോകകപ്പ് ഹംഗാമ'യാണ്‌ കാൽപ്പന്താവേശം വിദ്യാർഥികളിലേക്ക്‌ എത്തിച്ചത്‌. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ ദേശീയ പതാക പ്രദർശനം, ചരിത്രപ്രദർശനം, പ്രവചന മത്സരം, വകുപ്പ്‌ അടിസ്ഥാനത്തിൽ ജേഴ്സി അണിഞ്ഞ് മത്സരം, ലോകകപ്പ് ക്വിസ് എന്നിങ്ങനെ വിവിധ പരിപാടികൾ ക്യാമ്പസിൽ ഒരുക്കിയിരുന്നു. ലോകകപ്പ് ആവേശത്തോടൊപ്പം ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും മൊബൈൽ ഫോണിൽനിന്ന് കളിക്കളത്തിലേക്ക് മടങ്ങാനുള്ള സന്ദേശവുമായി ക്യാമ്പയിൻ മാറി. കൊല്ലം ക്രൈം ബ്യൂറോ അസിസ്റ്റന്റ് കമീഷണർ എ അനന്തലാൽ പരിപാടി ഉദ്ഘാടനംചെയ്തു. കോളേജ് മാനേജർ ഫാ. ജോസഫ് ജോൺ അധ്യക്ഷനായി. കൊല്ലം ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി പന്മന മഞ്ജേഷ് വിശിഷ്ടാതിഥിയായി. കോളേജ് പ്രിൻസിപ്പൽ ഡോ. മനോഹർ മുല്ലശേരി, ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ടി എഫ്‌ സിജോ, ആർ സ്റ്റൈലിമോൻ പിള്ള എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home