പനി കടുക്കുന്നു; 661പേർ ചികിത്സയില്‍

കൊല്ലം
ജില്ലയില്‍ പനി കടുക്കുന്നു, പ്രതിരോധം പാളുന്നു. കൊല്ലത്ത് കഴിഞ്ഞ 10ന് ചിറക്കര സ്വദേശിയായ യുവാവ് മരിച്ചത് എലിപ്പനിയാലാണെന്ന് സ്ഥിരീകരണം. ചൊവ്വാഴ്‌ച പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് 661പേർ. ഇതിൽ 30പേർ കിടത്തി ചികിത്സയിലാണ്. ഡങ്കിപ്പനി ബാധിച്ച് അഞ്ചുപേരും സംശയിക്കുന്ന 16പേരും ചികിത്സയിലുണ്ട്. ചടയമംഗലം, മുണ്ടക്കൽ, നിലമേൽ, പൂയപ്പള്ളി, തലവൂർ എന്നിവിടങ്ങളിൽ ഒരാൾക്ക് വീതമാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത്. ഒരാൾക്ക് വീതം ഹെപ്പറ്റൈറ്റിസും എലിപ്പനിയും സ്ഥിരീകരിച്ചു. നാലുപേർക്ക് ഇൻഫ്ലുൻസയും ബാധിച്ചു. നിലവിൽ 150പേരാണ് എലിപ്പനി ബാധിച്ച് ചികിത്സയിലുള്ളത്.









0 comments