ad
Deshabhimani

സി അജയപ്രസാദ് എംഎൽഎക്ക്‌ ആവേശ സ്വീകരണം

ഏറം ജങ്ഷനിൽ നൽകിയ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് 
പുനലൂർ എംഎൽഎ സി.അജയപ്രസാദ് സംസാരിക്കുന്നു

ഏറം ജങ്ഷനിൽ നൽകിയ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് 
പുനലൂർ എംഎൽഎ സി.അജയപ്രസാദ് സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Jun 16, 2026, 12:15 AM | 1 min read

അഞ്ചൽ

പുനലൂർ മണ്ഡലം എംഎൽഎ സി അജയപ്രസാദിന്‌ അഞ്ചൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ആവേശം സ്വീകരണം. ഏറം മൈലോട്ടുകോണത്ത് കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം വി എസ് സതീഷ് ഉദ്ഘാടനംചെയ്തു. സിപിഐ മൈലോട്ടുകോണം ബ്രാഞ്ച് സെക്രട്ടറി പ്രശാന്തൻ അധ്യക്ഷനായി. സിപിഐ ജില്ലാ കൗൺസിൽ അംഗം ലെനു ജമാൽ, സി ഹരി, സിപിഐ എം അഞ്ചൽ വെസ്റ്റ് ലോക്കൽ സെക്രട്ടറി അജാസ്, ഈസ്റ്റ് ലോക്കൽ സെക്രട്ടറി ജിനീഷ്, ഗിരിജാമുരളി, മംഗളാനന്ദൻ, ജയകുമാർ, ഹരിലാൽ, സോമരാജൻ, മൊയ്തു അഞ്ചൽ എന്നിവർ സംസാരിച്ചു. വോട്ട്‌ ചെയ്തു വിജയിപ്പിച്ച ജനങ്ങൾക്കും തെരഞ്ഞെടുപ്പു വിജയത്തിനായി പ്രവർത്തിച്ചവർക്കും എംഎൽഎ നന്ദി പറഞ്ഞു. മൈലോട്ടുകോണത്തുനിന്ന്‌ ആരംഭിച്ച് പോങ്ങുമുകൾ, വെൺമണിയോട് ഏറം ജങ്ഷൻ, അലിയാരു ജങ്ഷൻ, മലവട്ടം, ചോരനാട് തുടങ്ങി 30 കേന്ദ്രത്തിൽ സ്വീകരണം ഏറ്റുവാങ്ങി. സ്വീകരണം രാത്രി എട്ടിന്‌ വക്കം മുക്കിൽ സമാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home