സജീവമായി മൺപാത്രവിപണി

പത്താനാപുരത്ത് കടയിൽ വിൽപ്പനക്കായി വച്ചിരിക്കുന്ന മൺപാത്രങ്ങൾ
എ ബി അൻസാർ
Published on Aug 22, 2026, 12:22 AM | 1 min read
പത്തനാപുരം
ഓണം അടുത്തതോടെ ജില്ലയിൽ മൺപാത്രവിപണിയും സജീവം. മൺകലം, ചട്ടി, കിണ്ണം, ഉരുളി, കുടങ്ങൾ തുടങ്ങിയവയ്ക്കാണ് വിപണിയിൽ ആവശ്യക്കാരേറെ. ഓണസദ്യയ്ക്ക് മൺപാത്രങ്ങളിൽ പാചകം ചെയ്യുന്നതിനും ഭക്ഷണം വിളമ്പുന്നതിനുമുള്ള താൽപ്പര്യം വർധിച്ചതാണ് കച്ചവടത്തിന് ഉണർവേകുന്നത്. അടുക്കളകൾ പ്ലാസ്റ്റിക്, സ്റ്റീൽ, അലുമിനിയം, നോൺസ്റ്റിക് പാത്രങ്ങൾ കീഴടക്കിയെങ്കിലും ഇന്നും മൺപാത്രങ്ങൾക്ക് പ്രത്യേക പ്രിയമാണെന്ന് വ്യാപാരികൾ പറയുന്നു. വരുംദിവസങ്ങളിൽ കച്ചവടം വീണ്ടും ഉഷാറാകുമെന്നും ഇവർ പറയുന്നു. മീൻ ചട്ടികൾ ചെറുതിന് 150– 300രൂപയും വലുതിന് 350– -750രൂപയുമാണ് വില. അപ്പച്ചട്ടിക്ക് ട്ടി 40 മുതൽ 50വരെയാണ് റേറ്റ്. വെള്ളംവയ്ക്കുന്ന മൺകുടം 180 -– 400 രൂപവരെയാണ്. ടാപ്പുകളോടുകൂടിയ ഡിസൈൻ കൂജകൾ 600 -– - 1,600വരെയാണ് വില. കേരളത്തിൽ കളിമണ്ണിന്റെ ലഭ്യതക്കുറവും നിർമാണച്ചെലവ് കൂടുതലുമായതിനാൽ തമിഴ്‌നാട്ടിൽ നിന്നുള്ള പാത്രങ്ങളാണ് വിപണിയിലെത്തിയതിൽ അധികവും. നാഗർകോവിൽ, തിരുനെൽവേലി, മധുര, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ മൺപാത്രങ്ങൾ എത്തുന്നത്. പ്രത്യേകതരം കളിമണ്ണ് ഉപയോഗിച്ച് നിർമിക്കുന്ന അലങ്കാരപാത്രങ്ങളും വലിയ മൺകലങ്ങളും ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്ന് എത്താറുണ്ട്.









0 comments