ad
Deshabhimani

ഡിവൈഎഫ്ഐ മെറിറ്റ് അവാർഡ് വിതരണം ഇന്ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2026, 12:15 AM | 1 min read

കൊട്ടാരക്കര

ഡിവൈഎഫ്ഐ കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റിയുടെ മെറിറ്റ് അവാർഡ് വിതരണം ഞായർവൈകിട്ട് നാലിന് കൊട്ടാരക്കര റെയിൽവേ മേൽപ്പാലത്തിനു സമീപമുള്ള ഹൈലാൽഡ് ഓഡിറ്റോറിയത്തിൽ നടക്കും. കെ എൻ ബാലഗോപാൽ എംഎൽഎ ഉദ്ഘാടനംചെയ്യും. സിനിമാ നടൻ മധുപാൽ മുഖ്യാതിഥിയാകും. ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രതിഭകളെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ജയമോഹനും എസ്എസ്എൽസിക്ക്‌ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരെ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബുവും പ്ലസ് ടു വിജയികളെ കേന്ദ്ര കമ്മിറ്റിഅംഗം ചിന്താ ജെറോമും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ സംസ്ഥാന സെക്രട്ടറിയറ്റ്‌അംഗം ശ്യാം മോഹനും അനുമോദിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home