Deshabhimani

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2026

സ്‌കൂൾതല മത്സരം ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 09, 2026, 01:55 AM | 1 min read

​കൊല്ലം

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌–2026 പതിനഞ്ചാം സീസണിന്റെ സ്‌കൂൾതല മത്സരങ്ങൾ ബുധനാഴ്‌ച പകൽ രണ്ടിന്‌ നടക്കും. സ്‌കൂൾതല മത്സരത്തോടെ ഇക്കൊല്ലത്തെ അറിവുത്സവത്തിന്‌ അരങ്ങുണരും. മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം പകൽ ഒന്നിന്‌ കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആർ അരുൺ ബാബു നിർവഹിക്കും. സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയ്ഡഡ് സ്‌കൂളുകളിലെ എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാർഥികളാണ്‌ മത്സരത്തിൽ പങ്കെടുക്കുന്നത്‌. ക്വിസ്‌, പ്രസംഗം വിജയികൾക്ക് പുസ്തകവും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. സ്‌കൂൾതല മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാർ ഉപജില്ലാമത്സരത്തില്‍ പങ്കെടുക്കും. ഒക്ടോബര്‍ പത്തിനാണ്‌ ഉപജില്ലാമത്സരം. ഇതിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ ജില്ലാമത്സരത്തിന് അര്‍ഹതനേടും. വിജയികള്‍ക്ക് യഥാക്രമം 1000, 500 രൂപ ക്യാഷ് അവാര്‍ഡും മൊമെന്റോയും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. വിജയികൾ പഠിക്കുന്ന സ്‌കൂളുകള്‍ക്ക് പ്രത്യേക സമ്മാനവുമുണ്ട്‌. ഉപജില്ലാതലത്തിൽ പ്രസംഗമത്സരവും നടക്കുന്നുണ്ട്‌. ഒന്നാംസ്ഥാനത്തിന്‌ 1000 രൂപയും മൊമെന്റോയും സര്‍ട്ടിഫിക്കറ്റും സമ്മാനം ലഭിക്കും. ഒക്ടോബര്‍ 25ന്റെ ജില്ലാമത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക്‌ 10000, 5000 രൂപ ക്യാഷ് അവാര്‍ഡും മൊമെന്റോയും സര്‍ട്ടിഫിക്കറ്റും നൽകും. പ്രസംഗമത്സരം ഒന്നാംസ്ഥാനത്തിന്‌ 5000 രൂപയും രണ്ടാംസ്ഥാനത്തിന്‌ 3000 രൂപയും മൊമെന്റോയും സര്‍ട്ടിഫിക്കറ്റുമാണ്‌. നവംബര്‍ 15നാണ്‌ മെഗാഫൈനൽ. ക്വിസ്‌ മത്സരത്തിൽ ഒന്നാംസ്ഥാനത്തിന്‌ മൊമെന്റോക്കും സർട്ടിഫിക്കറ്റിനും ഒപ്പം ഒരുലക്ഷം രൂപയും രണ്ടാംസ്ഥാനത്തിന്‌ 50,000രൂപയുമാണ്‌ സമ്മാനം. പ്രസംഗം ഒന്നാംസ്ഥാനത്തിന്‌ 25,000 രൂപയും രണ്ടാംസ്ഥാനത്തിന്‌ 15,000രൂപയും ലഭിക്കും. ജില്ലാ മത്സരത്തോടനുബന്ധിച്ച്‌ ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി ശാസ്ത്രപാർലമെന്റും ഉണ്ടാകും. ദേശാഭിമാനി വെബ്സൈറ്റ്‌ വഴി (www.deshabhimani.com) സ്‌കൂളുകളുടെ രജിസ്ട്രേഷൻ പുർത്തിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home