ad
Deshabhimani

ദേശാഭിമാനി ജീവനക്കാർ ചേർത്ത വാർഷികവരി ഏറ്റുവാങ്ങി

ദേശാഭിമാനി കൊല്ലം യൂണിറ്റിലെ ജീവനക്കാർ പുതുതായി ചേർത്ത ദേശാഭിമാനി വരിക്കാരുടെ ലിസ്‌റ്റും വരിസംഖ്യയും സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ ഏറ്റുവാങ്ങുന്നു
വെബ് ഡെസ്ക്

Published on Aug 20, 2026, 12:32 AM | 1 min read

കൊല്ലം

ദേശാഭിമാനി കൊല്ലം യൂണിറ്റിലെ ജീവനക്കാർ പുതുതായി ചേർത്ത ദേശാഭിമാനി വരിക്കാരുടെ ലിസ്‌റ്റും വരിസംഖ്യയും സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ ഏറ്റുവാങ്ങി. സിപിഐ എം കൊല്ലം ദേശാഭിമാനി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പത്രപ്രചാരണ ക്യാന്പയിനിൽ വാർഷികം ഉൾപ്പെടെ 300 പുതിയ വരിക്കാരെയാണ്‌ ചേർത്തത്‌. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപക സെക്രട്ടറി പി കൃഷ്‌ണപിള്ളയുടെ 78–ാം- ചരമ വാർഷികാചരണത്തിന്റെ ഭാഗമായി ദേശാഭിമാനി യൂണിറ്റിൽ സംഘടിപ്പിച്ച അനുസ്‌മരണ യോഗത്തിൽ ലിസ്റ്റും വരിസംഖ്യയും ലോക്കൽ സെക്രട്ടറി എം അനിൽ ജില്ലാ സെക്രട്ടറിയെ ഏൽപ്പിച്ചു. ദേശാഭിമാനി എംപ്ലോയീസ്‌ വെൽഫെയർ സൊസൈറ്റിയുടെ ആനുകൂല്യം എസ്‌ സുദേവൻ വിതരണംചെയ്‌തു. യോഗത്തിൽ എം അനിൽ അധ്യക്ഷനായി. ന്യൂസ്‌ എഡിറ്റർ എസ്‌ ശാന്തി, ബ്യൂറോ ചീഫ്‌ ജയൻ ഇടയ്‌ക്കാട്‌, പി ആർ ദീപ്‌തി, ബി ആർ ശ്രീകുമാർ, ബി ഗിരികുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home